പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ കൈയ്യില്‍ എത്തുന്ന ശമ്പളത്തില്‍ കുറവുണ്ടായേക്കുമെന്ന് മിക്ക ജീവനക്കാരും ആശങ്കപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വേതന നയം നടപ്പാക്കുന്നതോടെയാണ് ജീവനക്കാരുടെ ശമ്പളത്തില്‍ മാറ്റങ്ങള്‍ വരുന്നത്.
എന്നാല്‍ ആശങ്ക മാറ്റി വച്ച് ഇനി രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജീവനക്കാര്‍ക്കെല്ലാം ആശ്വസിക്കാം. നിങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തില്‍ ഏതായാലും പെട്ടെന്ന് കുറവുണ്ടാകാന്‍ ഇനി സാധ്യതയില്ല. പുതിയ വേതന നയം ഏപ്രില്‍ മാസം മുതല്‍ നടപ്പിലാക്കി തുടങ്ങുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് ഇപ്പോള്‍ നീട്ടി വച്ചിരിക്കുകയാണ്.
ഈ മാസം പുതിയ വേതനം സര്‍ക്കാര്‍ നടപ്പിലാക്കുകയില്ല. റിട്ടയര്‍മെന്റ് നേട്ടങ്ങള്‍ വര്‍ധിപ്പിക്കുന്ന തരത്തില്‍ ജീവനക്കാരുടെ വേതന ഘടനയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് പുതിയ വേതന നയത്തില്‍ പറയുന്നത്. അതായത് ഓരോ മാസവും വേതനത്തില്‍ നിന്നുള്ള ' പിടുത്തം' കൂട്ടുകയും ജീവനക്കാരന്റെ കൈയ്യിലെത്തുന്ന ശമ്പളത്തില്‍ കുറവ് വരികയും ചെയ്യും.
ഇത് ജീവനക്കാരുടെ CTC (Cost to the company) യിലും വേതനത്തിലും മാറ്റങ്ങളുണ്ടാക്കും. ഒരു ജീവനക്കാരന് വേണ്ടി സ്ഥാപനം ചിലവഴിക്കുന്ന ആകെ തുകയാണ് CTC എന്ന് പറയുന്നത്. പുതിയ വേതന നയം പ്രകാരം ജീവനക്കാരന് ലഭിക്കുന്ന അലവന്‍സുകള്‍ CTC യുടെ 50 ശതമാനത്തില്‍ അധികമാകുവാന്‍ പാടില്ല എന്നതാണ് നിഷ്‌കര്‍ഷിക്കുന്നത്. അതായത് ആകെ വേതനത്തിന്റെ 50 ശതമാനം അടിസ്ഥാന ശമ്പളത്തിലേക്ക് വക മാറ്റേണ്ടി വരും.
നിലവില്‍ പല സ്ഥാപനങ്ങളും ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കുറച്ച് മറ്റ് നേട്ടങ്ങള്‍ അലവന്‍സുകളായാണ് നല്‍കി വരുന്നത്. പുതിയ നയം നടപ്പിലാകുമ്പോള്‍ ഇതിന് വേതനത്തിന്റെ 50 ശതമാനം എന്ന പരിധി വരും. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം ഉയര്‍ത്തുന്നതോടെ ഗ്രാറ്റിയൂവിറ്റി, പോവിഡന്റ് ഫണ്ട് വിഹിതത്തിലും ഇത് ആനുപാതികമായ വര്‍ധനവിന് കാരണമാകും. ഇതോടെ ജീവനക്കാരുടെ കൈയ്യില്‍ കിട്ടന്ന വേതനത്തില്‍ കുറവു വരും.
തത്ക്കാലും പുതിയ വേതന നയം നടപ്പിലാക്കുന്നത് നിര്‍ത്തി വച്ചു. എങ്കിലും അധികം വൈകാതെ തന്നെ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാറ്റങ്ങള്‍ നടപ്പാക്കുമെന്നും ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ് എന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
Share your comments