<
  1. News

സെൻട്രൽ റെയിൽവേയിലെ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു

സെൻട്രൽ റെയിൽവേയിൽ മെഡിക്കൽ പ്രാക്ടീഷണർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, അനസ്തേഷ്യ, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ തസ്തികകളിലായി 18 ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ളവർക്ക് 11ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.

Meera Sandeep
Central Railway Recruitment 2022: Apply for Medical Practitioner posts

ഒഴിവുകളുടെ വിശദാംശങ്ങൾ

ഫിസിഷ്യൻ- 4 ഒഴിവുകൾ

അനസ്തേഷ്യ- 4 ഒഴിവുകൾ

ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (ജി.ഡി.എം.ഒ)- 10 ഒഴിവുകൾ

എന്നിങ്ങനെ ആകെ 18 ഒഴിവുകളാണുള്ളത്.

ഈ വിവിധ ഒഴിവുകളിലേയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

സ്പെഷ്യലിസ്റ്റ്- മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച എം.ബി.ബി.എസ് ബിരുദം.

ജി.ഡി.എം.ഒ- എം.ബി.ബി.എസ്

പ്രായപരിധി

53 വയസിന് മുകളിൽ പ്രായമുള്ളവർ വാക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതില്ല. സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. 1-1-2022 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

ബാങ്ക് ഓഫ് ബറോഡയിലെ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു

ശമ്പളം

ഫിസിഷ്യൻ- 75,000 രൂപ

അനസ്തേഷ്യ- 95,000 രൂപ

ജി.ഡി.എം.ഒ- 95,000 രൂപ

വാക്ക് ഇൻ ഇന്റർവ്യൂ

ജനുവരി 11ന് രാവിലെ 11 മണിക്കാണ് അഭിമുഖം നടക്കുക. താൽപ്പര്യമുള്ളവർ Bharat Ratna Dr. Babasaheb Ambedkar Memorial Hospital, Central Railway, Byculla, Mumbai- 400027 എന്ന വിലാസത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തുക. കൂടുതൽ വിവരങ്ങൾ അറിയാൻ സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: Central Railway Recruitment 2022: Apply for Medical Practitioner posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds