<
  1. News

7.9% വരെ പലിശ ലഭ്യമാക്കാവുന്ന എസ്ബിഐയുടെ ചില സ്പെഷ്യൽ എഫ്ഡി നിക്ഷേപങ്ങൾ

പല വിധത്തിലുള്ള സാമ്പത്തിക സേവനങ്ങൾ നൽകുന്ന ഒരു ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മുതിർന്ന പൗരന്മാർ അടക്കമുള്ള എല്ലാ തരം നിക്ഷേപകർക്കുമായി വിവിധതരം സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പദ്ധതികൾ എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. നല്ല പലിശ നേടാവുന്ന എസ്ബിഐയുടെ ചില സ്പെഷ്യൽ എഫ്ഡികളെ കൂടുതൽ മനസിലാക്കാം.

Meera Sandeep
Certain special FD deposits of SBI that offer up to 7.9% interest
Certain special FD deposits of SBI that offer up to 7.9% interest

പല വിധത്തിലുള്ള സാമ്പത്തിക സേവനങ്ങൾ നൽകുന്ന ഒരു ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.  മുതിർന്ന പൗരന്മാർ അടക്കമുള്ള എല്ലാ തരം നിക്ഷേപകർക്കുമായി വിവിധതരം സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പദ്ധതികൾ എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്.  നല്ല പലിശ നേടാവുന്ന എസ്ബിഐയുടെ ചില  സ്പെഷ്യൽ എഫ്ഡികളെ കുറിച്ച് കൂടുതൽ മനസിലാക്കാം.

എസ്ബിഐ വീകെയർ: ഈ സ്ഥിരനിക്ഷേപ പദ്ധതി മുതിർന്ന പൗരന്മാർക്കു വേണ്ടി ആരംഭിച്ചതാണ്.  എസ്ബിഐ വീകെയർ. ഇതിൽ 7.50 ശതമാനം പലിശ നിരക്കാണ് ബാങ്കിന്റെ വാഗ്ദാനം. അഞ്ച് മുതൽ 10 വർഷ കാലയളവിലേക്ക് സ്ഥിരനിക്ഷേപം നടത്താം. 2024 മാർച്ച് 31 വരെ എസ്ബിഐ വീകെയർ സ്പെഷ്യൽ എഫ്ഡിയിൽ ചേരാനുള്ള സാവകാശമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: SBI- ൽ പിപിഎഫ് അക്കൗണ്ട് എങ്ങനെ തുടങ്ങാം? പൂർണ വിവരങ്ങൾ

എസ്ബിഐ അമൃത് കലശ്: എസ്ബിഐയുടെ സാധാരണ സ്ഥിരനിക്ഷേപ പദ്ധതികളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ഉയർന്ന പലിശയാണ് അമൃത് കലശ് സ്പെഷ്യൽ എഫ്ഡിയിൽ വാഗ്ദാനം ചെയ്യുന്നത്. 400 ദിവസമാണ് നിക്ഷേപ കാലാവധി. എസ്ബിഐ അമൃത് കലശ് എഫ്ഡിയിൽ പൊതുവിഭാഗം നിക്ഷേപകർക്ക് 7.10 ശതമാനം നിരക്കിലാണ് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 7.60 ശതമാനമാണ് പലിശ നിരക്ക്. മാർച്ച് 31 വരെയാണ് എസ്ബിഐ അമൃത് കലശ് പദ്ധിതിയിൽ ചേരുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടുള്ളത്.

എസ്ബിഐ ഗ്രീൻ റുപ്പീ ടേം ഡിപ്പോസിറ്റ്: ഗ്രീൻ ഡിപ്പോസിറ്റ് പദ്ധതിയിൽ 1,111 ദിവസത്തേക്കും 1,777 ദിവസത്തേക്കും നടത്തുന്ന സ്ഥിരനിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 7.15 ശതമാനം വീതം ആദായം ലഭിക്കും. 2,222 ദിവസത്തേക്ക് നടത്തുന്ന നിക്ഷേപത്തിന് 7.40 ശതമാനവുമായിരിക്കും മുതിർന്ന പൗരന്മാർക്ക് പലിശ നൽകുക. അതേസമയം പൊതുവിഭാഗം നിക്ഷേപകർക്ക് 1,111 ദിവസത്തേക്കും 1,777 ദിവസത്തേക്കും നടത്തുന്ന സ്ഥിരനിക്ഷേപത്തിന് 6.65 ശതമാനവും 2,222 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 6.4 ശതമാനവുമായിരിക്കും പലിശ ലഭിക്കുക. നിലവിൽ എസ്ബിഐ ശാഖകൾ വഴിയാണ് ഈ പദ്ധതിയിൽ ചേരാനാകുന്നത്. അധികം വൈകാതെ തന്നെ ഓൺലൈൻ വഴിയും പദ്ധതിയിൽ ചേരുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ്.

എസ്ബിഐ അന്വിറ്റി സ്കീം: ഒറ്റത്തവണ നിക്ഷേപം നടത്തിയതിനു പ്രതിമാസ തവണകളായി പലിശയും മുതൽതുകയുടെ ഒരു ഭാഗവും ചേർത്ത് തിരികെ ലഭിക്കുന്ന പദ്ധതിയാണ് എസ്ബിഐ അന്വിറ്റി സ്കീം. ടേം ഡിപ്പോസിറ്റിന് സമാനമായ പലിശ നിരക്കാണ് പൊതുവിഭാഗം, മുതിർന്ന പൗരന്മാർ തുടങ്ങിയ നിക്ഷേപകർക്കും ലഭിക്കുക. അതേസമയം പദ്ധതിയിൽ ചേരുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.

എസ്ബിഐ സർവോത്വം: ഈ പദ്ധതിയിൽ പ്രായപൂർത്തിയാകാത്തവർക്കും പ്രവാസികൾക്കും ഈ പദ്ധതിയിൽ ചേരാൻ സാധിക്കില്ല. ടേം ഡിപ്പോസിറ്റ് പദ്ധതിയായ എസ്ബിഐ സർവോത്തമിൽ ഇന്ത്യയിൽ താമസിക്കുന്ന വ്യക്തിഗത നിക്ഷേപകർക്കും സ്ഥാപനങ്ങൾക്കും ചേരാം.  എസ്ബിഐ സർവോത്വം പദ്ധതിക്ക് കീഴിലുള്ള രണ്ട് വർഷത്തെ സ്ഥിരനിക്ഷേപത്തിന് 7.40 ശതമാനമാണ് ആദായം നൽകുന്നത്. ഒരു വർഷത്തേക്കുള്ള നിക്ഷേപത്തിന് 7.10 ശതമാനമാണ് പലിശ. മുതിർന്ന പൗരന്മാർക്ക് ഈ നിരക്കിനേക്കാളും 0.50 ശതമാനം ഉയർന്ന പലിശ ലഭിക്കും. അതായത് മുതിർന്ന നിക്ഷേപകർക്ക് 7.90 ശതമാനം വരെ പലിശ ലഭിക്കാനുള്ള അവസരമുണ്ടെന്ന് സാരം. അതേസമയം റീട്ടെയിൽ ഉപഭോക്താക്കൾക്ക് ചുരുങ്ങിയ നിക്ഷേപം 15.01 ലക്ഷം രൂപയാണ്.

English Summary: Certain special FD deposits of SBI that offer up to 7.9% interest

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds