- ഡിസംബർ 15ന് മുമ്പായി www.parivesh.nic.in എന്ന വൈബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണ്ടതാണ്.
വ്യക്തികളുടെ കൈവശമുള്ള വിദേശ പക്ഷി - ജന്തുജാലങ്ങൾക്ക്
വനം വകുപ്പ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നു.
Forest department is giving Ownership Certificate to owners of foreign birds. Apply before 15 December.
വംശനാശ ഭീഷണിനേരിടുന്ന ജീവജന്തുജാലങ്ങളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടിയായ കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഓൺ എൻഡാൻജേർഡ് സ്പീഷീസ്സിൻ്റ (ഐ ടി ഇ എസ് ) അനുബന്ധം 1,2,3 ൽ ഉൾപ്പെട്ട ജീവികൾക്കാണ് സർട്ടിഫിക്കറ്റ് നൽകുക.
പട്ടികയിൽ ഉൾപ്പെട്ട അരുമജീവികൾ കൈവശമുള്ളവർ ഡിസംബർ 15ന് മുമ്പായി www.parivesh.nic.in എന്ന വൈബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണ്ടതാണ്.
ഡിസംബർ 15 വരെ അപേക്ഷ സമർപ്പിക്കുന്നവർ കൈവശമുള്ള ജന്തുജാലങ്ങളെ സംബന്ധിച്ച രേഖകൾ സമർപ്പിക്കേണ്ടതില്ല. പിന്നിട് സമർപ്പിക്കുന്ന അപേക്ഷകളോടൊപ്പം ഈ രേഖകൾ സമർപ്പിക്കേണ്ടിവരുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ www.parivesh.nic.in എന്ന വൈബ്‌സൈറ്റിൽ ലഭ്യമാണ്. കൂടാതെ cww.for@kerala.gov.in എന്ന മെയിൽ ഐഡിയിലും 0471 2529314 എന്ന ഫോൺ നമ്പറിലും വിശദവിവരങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.
ഡോ. അഞ്ചൽ
കൃഷ്ണകുമാർ,
പി.ആർ.ഒ,
ഫോറസ്റ്റ്
അനുബന്ധ വാർത്തകൾ
പ്ലാസ്റ്റിക് നിരോധനം: പ്ലാസ്റ്റിക് കൂട് വനംവകുപ്പിന് ഉപേക്ഷിക്കേണ്ടി വരും
Share your comments