ഈ ഓണനാളിലും ചങ്ങാലിക്കോടൻ നേന്ത്രക്കായയ്ക്കു നല്ല വിപണി കിട്ടിയതായി തൃശൂർ ജില്ലയിലെ കർഷകർ. ഓണസദ്യയുടെ ഒഴിവാകാക്കനാവാത്ത പഴം വിഭവങ്ങൾക്ക് വേണ്ടി, എല്ലാവരും വാങ്ങുന്ന ചങ്ങാലിക്കോടൻ നേന്ത്രക്കായ കൃഷി ചെയ്തവർക്ക് കോവിഡ് ഓണനാളിലും കച്ചവടത്തിൽ നഷ്ടമുണ്ടായില്ല എന്നത് ഒരു അത്ഭുതമാണ്. മറ്റെല്ലാ മേഖലയിലും കോവിഡ് കാലത്തു എക്കാലത്തെയും പോലുള്ള വിപണി ലഭിച്ചില്ല. അവിടെയാണ് ചങ്ങാലിക്കോടന്റെ വില്പനയുട പ്രസക്തി.
തൃശൂർ ജില്ലക്കാർക്ക് ഓണത്തിന് ഒഴിച്ചുകൂടാനകാത്ത ഒന്നാണ് ചങ്ങാലിക്കോടൻ പഴം. ഓണസദ്യക്ക് വറുത്തുപ്പേരിയായും കാഴ്ചക്കുലകളായും പഴം നുറുക്കായുമെല്ലാം ചങ്ങാലിക്കോടൻ പഴമെത്തും. തുടുതുടുത്ത സ്വർണ നിറത്തിലുള്ള മധുരമേറിയ ചങ്ങാലിക്കോടാനില്ലാതെ ഓണമില്ല എന്നാണ് തൃശൂർ ജില്ലക്കാരുടെ പക്ഷം. സ്വർണ്ണ നിറത്തിൽ ലക്ഷണമൊത്ത ചങ്ങാലിക്കോടൻ വാഴക്കുലകൾക്ക് ഓണക്കാലത്തും അല്ലാതെയും പൊന്നും വിലയാണ്. ഇതിന്റെ കായക്കുലകൾ കണ്ടാൽ നമുക്ക് വേർതിരിച്ചറിയുന്നത് നല്ല സ്വർണ്ണ നിറത്തിലുള്ള കായകൾ അതിൽ ചുവപ്പോ തവിട്ടോ കലർന്ന വരകൾ.പിന്നെ ഏണുകളില്ലാത്ത നല്ല ഉരുണ്ട കായ. അതാണ് ബാക്കി നേന്ത്രനിൽ നിന്ന് ചങ്ങാലിക്കോടനെ വേർതിരിക്കുന്നത്.
ഓണത്തിന് കാഴ്ച്ചക്കുലയായിട്ടാണ് ഇതേറ്റവും കൂടുതൽ ഉപയോഗിക്കപെടുന്നത്. ഓണസമയത്ത് വിളവെടുക്കുന്നരീതിയില്ലായിരിക്കും എപ്പോതും കർഷകർ ചങ്ങാലിക്കോടൻ വാഴകൾ കൃഷി ചെയ്യുകയുള്ളൂ. അപ്പോഴാണ് ഈ കായകൾക്കു നല്ല വില കിട്ടുന്നത്. നല്ല മുഴുത്ത കായകൾ, തൊലിക്ക് കട്ടി കുറവ് കണ്ണഞ്ചിപ്പിക്കുന്ന നിറം. പോരാത്തതിന് ഒട്ടും കുറയാത്ത മധുരവും. ഉപ്പേരി ഉണ്ടാക്കുന്നതിനു ചങ്ങാലിക്കോടൻ കേമനാണ്. ചങ്ങാലിക്കോടൻ കായകൾ മാത്രം അന്വേഷിച്ചെത്തുന്നവരാണ് അധികവും.Nice large berries, skin less thick and eye-catching color. No less sweet than enough. Changalikodan is a master at making uuperi. Most of the people are looking only for Changalikodan berries. അതിനാൽ ഇക്കൊല്ലത്തെ വിപണിയിലും പതിവ് മെച്ചം കിട്ടി. അതിന്റെ സ്വർണ്ണ വർണ്ണ നിറം പ്രത്യേകതരത്തിലുള്ള മധുരവും അതനുഭവിച്ചവർക്കേ അറിയൂ. എല്ലാ പഴങ്ങളും മധുരമുള്ളതാണ്. എന്നാൽ ഈ പഴത്തിനു ഒരു പ്രത്യേക രുചിയുണ്ട്. അത്ര ടേസ്റ്റി ആണ് എന്ന് കർഷകരും ഉപഭോക്താക്കളും ഒരേ സ്വരത്തിൽ പറയുന്നു. പ്രത്യേകതരം വരകളും തുടുത്ത കായ്കളും ആരെയും മോഹിപ്പിക്കും ഈ കായകൾ വാങ്ങാൻ. തൃക്കാക്കരപ്പന് നിവേദിക്കുന്നതും ചങ്ങാലിക്കോടൻ പഴങ്ങളാണ് എന്നും പറയുന്നു. വിപണിയിൽ പ്രിയമേറിയ ചങ്ങാലിക്കോടൻ കാഴ്ചക്കുലകളായാണ് കൂടുതലും വിറ്റു പോയത്. എത്ര വിലകൂടിയാലും ചങ്ങാലിക്കോടൻ പഴം ഏതൊരു പാവപ്പെട്ടവനും വാങ്ങും, അല്ലെങ്കിൽ കൃഷി ചെയ്യുകയെങ്കിലും ചെയ്യും. ഒരു നാടിന്റെ സംസ്കാരത്തോടു അത്രയ്ക്കും ചേർന്ന് നിൽക്കുന്ന വാഴയിനം വേറെയില്ല. പഴം കഴിക്കാത്ത ആൾ പോലും ഈ പഴം കണ്ടാൽ വാങ്ങി കഴിക്കാൻ തോന്നും.
2500 മുതൽ 3000 രൂപ വരെയായിരുന്നു ഈ ഓണനാളിലും ഒരു ചങ്ങാലിക്കോടൻ കാഴ്ചക്കുലയുടെ വില. ഓണത്തിന് ഉപ്പേരിയായും പായസമായും പഴം നുറുക്കായും ഇലത്തുമ്പിലെത്തിക്കാനായി ചങ്ങാലിക്കോടൻ എല്ലാവരും വാങ്ങിയതിനാൽ ഇത്തവണയും ചങ്ങാലിക്കോടന് വിപണി മികച്ചതായിരുന്നു. തിരുവോണത്തിനു നേന്ത്രപ്പഴം പുഴുങ്ങി രണ്ടു കഷണം ഇലയിൽ വയ്ക്കുന്നത് ഒഴിവാക്കാനാവില്ല തൃശൂർക്കാർക്ക്.
തലപ്പിള്ളി താലൂക്കും മനക്കൊടിയുമാണ് ചങ്ങാലിക്കോടൻ വിളയുന്ന പ്രധാന കേന്ദ്രങ്ങൾ. ഓണനാളെത്തുമ്പോൾ ഈ കായക്ക് ആവശ്യക്കാരേറും, വിലയും കൂടും. പരിചരണം നല്ല രീതിയിൽ വേണം. വിരിഞ്ഞു മൂന്നാഴ്ചക്കാലം പൊതിഞ്ഞു സൂക്ഷിക്കണം. തൂക്കം 20 മുതൽ 25 വരെയുണ്ടാകും. വിലയും അതേപോലെ 2000 നു മുകളിലേക്കും. തൃശൂരിൽ വാഴക്കുലകൾ കൃഷി ചെയ്യുന്നവർ പാരമ്പര്യമായി ഈ രംഗത്തുള്ളവരാണ്. ഓണവിപണി തന്നെയായിരുന്നു ലക്‌ഷ്യം. ഇത്തവണത്തെ ഓണത്തിനും നല്ല കച്ചവടം നടന്നതായി കർഷകർ പറയുന്നു. അല്ലെങ്കിലും ഓണമായാൽ ചങ്ങാലിക്കോടന് പിന്നെ കച്ചവടം നടക്കാതിരിക്കില്ലല്ലോ
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഒരു വാഴ വെച്ചാൽ മതിയാരുന്നു’ എന്ന് പറയാറില്ലേ… എങ്കിൽ വൈകണ്ട വാഴ കൃഷിയെ കുറിച്ചറിയേണ്ടതെല്ലാമിതാ..
#Farmer#Banana#Thrishoor#Changalikkodan
Share your comments