<
  1. News

പോസ്റ്റ് ഓഫീസ് ഇടപാടുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം; അറിയുക മാറ്റങ്ങൾ

പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് അക്കൗണ്ട് ഉള്ള ഉപഭോക്താക്കളാണോ നിങ്ങൾ? എങ്കിൽ അവർക്ക് പോസ്റ്റ് ഓഫീസ് എടിഎം ഇടപാടുമായി സംബന്ധിച്ച വാർത്തയുണ്ട്. ഒക്ടോബർ 1 മുതൽ പോസ്റ്റ് ഓഫീസ് എടിഎം കാർഡുകളിലെ ചാർജുകളിൽ മാറ്റം വരുത്താൻ പോകുന്നു. ഒരു സർക്കുലർ ഇറക്കിക്കൊണ്ടാണ് പോസ്റ്റ് ഓഫീസ് ഈ വിവരം നൽകിയിരിക്കുന്നത്.

Saranya Sasidharan
Post Office transactions
Post Office transactions

പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് അക്കൗണ്ട് ഉള്ള ഉപഭോക്താക്കളാണോ നിങ്ങൾ? എങ്കിൽ അവർക്ക് പോസ്റ്റ് ഓഫീസ് എടിഎം ഇടപാടുമായി സംബന്ധിച്ച വാർത്തയുണ്ട്. ഒക്ടോബർ 1 മുതൽ പോസ്റ്റ് ഓഫീസ് എടിഎം കാർഡുകളിലെ ചാർജുകളിൽ മാറ്റം വരുത്താൻ പോകുന്നു. ഒരു സർക്കുലർ ഇറക്കിക്കൊണ്ടാണ് പോസ്റ്റ് ഓഫീസ് ഈ വിവരം നൽകിയിരിക്കുന്നത്.

ഒരു മാസത്തിനുള്ളിൽ എടിഎമ്മുകളിൽ ചെയ്യാവുന്ന സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ എന്നിവ പരിമിതപ്പെടുത്തിയിരിക്കുന്നു.

ഒക്ടോബർ 1 മുതൽ, പോസ്റ്റ് ഓഫീസ് എടിഎം/ഡെബിറ്റ് കാർഡുകളുടെ വാർഷിക പരിപാലന ഫീസ് 125 രൂപയും കൂടെ ജിഎസ്ടിയും ആയിരിക്കും. ഈ നിരക്കുകൾ 2021 ഒക്ടോബർ 1 മുതൽ 2022 സെപ്റ്റംബർ 30 വരെ ബാധകമാകുമെന്നാണ് അറിയിപ്പ്.

ഉപഭോക്താക്കൾക്ക് അയയ്ക്കുന്ന എസ്എംഎസ് അലേർട്ടുകൾക്കായി ഇന്ത്യ പോസ്റ്റ് ഇപ്പോൾ 12 രൂപയും ജിഎസ്ടിയും ഈടാക്കും.

ഇന്ത്യ പോസ്റ്റ് ഉപഭോക്താക്കൾക്ക് എടിഎം കാർഡ് നഷ്ടപ്പെട്ടാൽ, ഒക്ടോബർ 1 മുതൽ മറ്റൊരു കാർഡ് ലഭിക്കുന്നതിന് 300 രൂപയും ജിഎസ്ടിയും കൂടെ ഈടാക്കും.

ഇതിനുപുറമെ, എടിഎം പിൻ നഷ്‌ടപ്പെട്ടാൽ, ഒക്ടോബർ 1 മുതൽ, ഡ്യൂപ്ലിക്കേറ്റ് PIN- നും ഒരു ചാർജ് നൽകേണ്ടിവരും. ഇതിനായി, ഉപഭോക്താക്കൾക്ക് ശാഖയിൽ പോയി വീണ്ടും PIN എടുക്കേണ്ടിവരും, അതിന് അവർ ഫീസ് ഈടാക്കും. അതിനൊപ്പം 50 രൂപയും GST യും ഈടാക്കും.

സേവിംഗ്സ് അക്കൗണ്ടിൽ ബാലൻസ് ഇല്ലാത്തതിനാൽ എടിഎം അല്ലെങ്കിൽ പിഒഎസ് ഇടപാട് നിരസിക്കുകയാണെങ്കിൽ, ഉപഭോക്താവ് അതിനായി 20 രൂപയും ജിഎസ്ടിയും നൽകണം.

സൗജന്യ ഇടപാടുകളുടെ എണ്ണം പരിമിതം.

ഇതിനുപുറമെ, എടിഎമ്മുകളിൽ ചെയ്യാവുന്ന സൗജന്യ ഇടപാടുകളുടെ എണ്ണവും തപാൽ വകുപ്പ് പരിമിതപ്പെടുത്തിയിരിക്കുന്നു. സർക്കുലർ അനുസരിച്ച്, ഇന്ത്യ പോസ്റ്റിന്റെ സ്വന്തം എടിഎമ്മുകളിൽ അഞ്ച് സൗജന്യ ഇടപാടുകൾക്ക് ശേഷം, ഓരോ സാമ്പത്തിക ഇടപാടിനും 10 രൂപയോടൊപ്പം ജിഎസ്ടി ഈടാക്കും.

ഇന്ത്യ പോസ്റ്റിന്റെ സ്വന്തം എടിഎമ്മുകളിലെ സാമ്പത്തികേതര ഇടപാടുകൾക്ക്, ഉപഭോക്താക്കൾ അഞ്ച് സൗജന്യ ഇടപാടുകൾക്ക് ശേഷം ഓരോ ഇടപാടിനും 5 രൂപയും ജിഎസ്ടിയും നൽകണം. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളുടെ കാര്യത്തിൽ, മെട്രോ നഗരങ്ങളിൽ മൂന്ന് സൗജന്യ ഇടപാടുകൾ അല്ലെങ്കിൽ മെട്രോ ഇതര നഗരങ്ങളിൽ അഞ്ച് സൗജന്യ ഇടപാടുകൾ എന്നിവയ്ക്ക് ശേഷം, 8 രൂപയും ജിഎസ്ടിയും നൽകേണ്ടിവരും. ഡെബിറ്റ് കാർഡ് ഉടമകൾ ഓരോ ഇടപാടിനും പരമാവധി 5 രൂപയ്ക്ക് വിധേയമായി, പോയിന്റ് ഓഫ് സർവീസിൽ (പിഒഎസ്) പണം പിൻവലിക്കുന്നതിനുള്ള ഇടപാടിന്റെ 1% അടയ്ക്കണം. അതായത്, മൊത്തത്തിൽ ഇന്ത്യ പോസ്റ്റിന്റെ ഉപഭോക്താക്കൾക്ക് കൂടുതൽ പണം നൽകേണ്ടിവരും.

പോസ്റ്റ് ഓഫീസിൽ ജോലി നേടാം. തുടക്ക ശമ്പളം 19,900 രൂപ മുതൽ

പോസ്റ്റ് ഓഫീസ് നിക്ഷേപം ബാങ്ക് നിക്ഷേപത്തേക്കാള്‍ മികച്ചത് : പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കാശ് ഇരട്ടിയാക്കാം

English Summary: Change in rules related to Post Office transactions; Know the changes

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds