<
  1. News

സരസിന്റെ വേദിയിൽ ഒരു ദിവസം ബാലസഭ കുട്ടികൾക്കായി

"ശുചിത്വഉത്സവം" ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിച്ച ശുചിത്വ സുന്ദര കേരളം സെമിനാർ ബഹു കൊല്ലം മേയർ

Arun T
ചർച്ചയിൽ പങ്കെടുത്ത ഒരു കുട്ടി
ചർച്ചയിൽ പങ്കെടുത്ത ഒരു കുട്ടി

"ശുചിത്വഉത്സവം" ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിച്ച ശുചിത്വ സുന്ദര കേരളം സെമിനാർ ബഹു കൊല്ലം മേയർ. പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യ്തു. ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളിൽ മുന്നിൽ നിൽക്കുന്ന കേരളം മാലിന്യ നിർമാർജന രംഗത്ത് അൽപ്പം പിറകിലാണെന്നും മാലിന്യ സംസ്കരണം എന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒരു വെല്ലുവിളിയാണെന്നു അഭിപ്രായപ്പെട്ടു. 

അജൈവ മാലിന്യങ്ങൾ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ ജനങ്ങളുടെ ബോധനിലവാരം മനോഭാവം ഉയർത്തിക്കൊണ്ട് മാറ്റം വരുത്തേണ്ടതാണ്. അതിനുള്ള പരിശീലന പരിപാടികൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സംഘടിപ്പിക്കേണ്ടതാണ്. നമ്മുടെ സമീപനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ മാലിന്യമുക്ത കേരളത്തിന്‌ പകരം "മാലിന്യ വിമുക്ത വലിച്ചെറിയൽ" കേരളം ആകും. അതുണ്ടാകാതിരിക്കാനായി ഓരോ കുടുംബങ്ങളും തദ്ദേശസ്ഥാപനങ്ങൾ നടപ്പിലാക്കുന്ന പദ്ധതികളിൽ ഉൾപ്പെടണം.

നമ്മുടെ ജില്ലയിലെ ജീവനാടിയായ 64 സ്‌ക്വയർ കിലോമീറ്റർ വിസ്ത്രിയിലുള്ള അഷ്‌ടമുടിക്കായൽ പരിസരവാസികളുടെ കയ്യേറ്റം മൂലം 32 സ്‌ക്വയർ കിലോമീറ്ററിലേക്ക് ചുരുങ്ങി, മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലം മത്സ്യങ്ങളുടെ, അവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. അതിനു തടയിടനായി അഷ്‌ടമുടികായൽ ശുചീകരിച്ചു, സംരക്ഷിച്ചു വരും തലമുറക്കായി കൈമാറണം.അതിനുള്ള പ്രൊജക്റ്റ്‌ ആയ "ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി "എന്നും കൂട്ടിച്ചേർത്തു

.ചർച്ചയിൽ പങ്കെടുത്ത ഒരു കുട്ടി ചോദിച്ച ചോദ്യം മേയറുടെ വീട്ടിൽ എങ്ങനെയാണു മാലിന്യങ്ങൾ സാംസ്‌കാരികരിക്കുന്നതെന്നു ചോദിച്ചപ്പോൾ. മറുപടിയായി മേയർ പറഞ്ഞത് വളെരെ സരളമായി ആയിരുന്നു പ്രസംഗത്തിൽ മാത്രമാണോ അതോ പ്രവർതിയിലും ഉണ്ടോ എന്ന് അറിയാനാണോ എന്നായിരുന്നു.അജൈവമാലിന്യങ്ങൾ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കുകയും അജൈവമാലിന്യങ്ങൾ ഹരിതകർമ അംഗങ്ങൾക്ക് നൽകും എന്നും പറയുകയുണ്ടായി.

ബാലസഭക്കുട്ടികൾ വ്യക്തിസൂചിത്വം, പരിസര ശുചിത്വം, മാലിന്യസംസ്‍കരണം, നിർമാർജനം എന്നീ വിഷത്തെക്കുറിച്ചു സംസാരിച്ചു. കേരളം വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോഴക്കുമ്പോഴും നമ്മുടെ പരിസമാലിനികരണത്തിന് തടയിടാൻ കഴിയുന്നില്ല. കഴിഞ്ഞ കൊറോണ കാലം, വിളപ്പിൽശാല അപകടം, ബ്രഹ്മപുരം അപകടം അതിന്റെ അവസാനത്തെ കണ്ണിയാണെന്ന് കുട്ടികൾ ചൂണ്ടികാട്ടി.

മാലിന്യ സംസ്കാരണം എന്നത് ഗവഡൺമൻെറ മാത്രം ഉത്തരവാദിത്വമല്ല കൂട്ടായ പ്രവർത്തങ്ങളിലൂടെ മാത്രമെ ഇല്ലാതാക്കാൻ കഴിയൂ എന്നും. കുടുംബശ്രീ ഹരിതകർമസേന പോലുള്ള പ്രവർത്തങ്ങൾ വലിയ രീതിയിൽ മാറ്റം കൊണ്ടുവരാൻ പറ്റും എന്നും, തുമ്പൂർ മൊഴി മോഡൽ. മാലിന്യ സംസ്കരണത്തെത്തെക്കുറിച്ചും സംസാരിച്ചു. സെമിനാറിൽ ബഹു ജില്ലാമിഷൻ കോർഡിനേറ്റർ സ്വാഗതം പറഞ്ഞു. എഴുപതിനല് സിഡിയെസിൽനിന്നുള്ള ബാലസഭ കുട്ടികൾ, പ്രതിനിഥികൾ, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.

സമ്മാനപ്പെരുമഴയുമായി സരസ് ആഘോഷത്തോടൊപ്പം സമ്മാനവും

അശ്രാമം മൈതാനത്ത് ഒരുക്കിയിരിക്കുന്ന ദേശീയ സരസ് മേളയുടെ വർണ്ണക്കാഴ്ചകളും, കലാസന്ധ്യയും കണ്ടു മടങ്ങുന്നവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും സ്വന്തമാക്കാം. 50 രൂപാ കൂപ്പണിലൂടെ ഒന്നാം സമ്മാനം ആൾട്ടോ കാർ, രണ്ടാം സമ്മാനം ഹീറോ പ്ലഷർപ്ലസ് ബൈക്ക്, മൂന്നാം സമ്മാനം TV, നാലാം സമ്മാനം ഫ്രിഡ്ജ്, അഞ്ചാം സമ്മാനം മൊബൈൽ ഫോൺ എന്നിവ ലഭിക്കും. മെയ്‌ 7 ന് നടക്കുന്ന നറുക്കെടുപ്പിൽ വിജയികളാകുന്ന ഭാഗ്യശാലിയ്ക്ക് സരസ് നൽകുന്ന സമ്മാനങ്ങൾ സ്വന്തമാക്കാൻ ഇനി മൂന്ന് ദിവസം മാത്രം.

English Summary: Children participated in panel discussion of Kudumbasree

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds