കൊച്ചി: കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രവും (CIPMC) സ്‌പൈസ് പാർക്ക് പുറ്റടിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടിയും പ്രദർശനവും പുറ്റടിയിലെ സ്‌പൈസ് പാർക്ക് ഓഡിറ്റോറിയറ്റിൽ വെച്ച് നടത്തി.
വണ്ടന്മേട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ സുരേഷ് മാണങ്കേരിൽ പരിശീലന പരിപാടി ഉത്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ ശ്രീ ജോസ് മാടപ്പള്ളി ആശംസ അർപ്പിച്ചു. കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്ര മേധാവി ശ്രീ മിലു മാത്യു വിവിധ സംയോജിത കീട നിയന്ത്രണ മാർഗ്ഗങ്ങളെ കുറിച്ച് വിശദമായി ക്‌ളാസ് എടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: നെല്ല് കൃഷിയിലെ കീടങ്ങളെ അകറ്റുവാൻ സംയോജിത മാർഗങ്ങൾ
അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർമാരായ സുബിത പി ആർ, ടോം ചെറിയാൻ, പ്രകാശിനി എസ് എൽ, ഷീലു എം., ലിജു എ. സി., സയന്റിഫിക് അസിസ്റ്റന്റ് ഗണപതി കാർത്തിക, ടെക്നിക്കൽ അസിസ്റ്റന്റ് രാജലക്ഷ്മി എം. ജെ. എന്നിവർ വിവിധ തരം മിത്ര പ്രാണികളെയും മിത്ര കുമിളുകളെയും വളർത്തിയെടുത്ത കൃഷിയിടത്തിൽ ഉപയോഗിക്കുന്ന രീതിയെ കുറിച്ചെങ്കിലും അതിൻ്റെ ആവിശ്യാഗതയെ കുറിച്ചും വിചാദീകരിച്ചു.
സ്‌പൈസ് പാർക്ക് പുറ്റടി ഫാം മാനേജർ ജി. ബാലചന്ദ്രൻ, സ്‌പൈസ് എക്സ്റ്റൻഷൻ ട്രെയിനീ അഖിൽ ആർ ചന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
Share your comments