<
  1. News

കാലാവസ്ഥാ വ്യതിയാനം മൂലം പഞ്ചാബിലെ പരുത്തി, ചോളം വിളവ് 2050 ആകുമ്പോഴേക്കും 11-13% കുറയും: പുതിയ പഠനം

കാലാവസ്ഥാ വ്യതിയാനം 2050-ഓടെ പഞ്ചാബിലെ ചോളത്തിന്റെയും പരുത്തിയുടെയും വിളവ് 13 ശതമാനവും 11 ശതമാനവും കുറയ്ക്കുമെന്ന് പ്രവചിക്കുന്നുവെന്ന് പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ (PAU) കാർഷിക സാമ്പത്തിക വിദഗ്ധരും ശാസ്ത്രജ്ഞരും നടത്തിയ പുതിയ പഠനം.

Raveena M Prakash
Climate change: Punjab's cotton, maize will low their crops by 2050 says new report.
Climate change: Punjab's cotton, maize will low their crops by 2050 says new report.

കാലാവസ്ഥാ വ്യതിയാനം മൂലം 2050-ഓടെ പഞ്ചാബിലെ ചോളത്തിന്റെയും പരുത്തിയുടെയും വിളവ് 13 ശതമാനവും 11 ശതമാനവും കുറയുമെന്ന്, പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ (PAU) കാർഷിക സാമ്പത്തിക വിദഗ്ധരും ശാസ്ത്രജ്ഞരും നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നു. രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന മൊത്തം ധാന്യങ്ങളുടെ 12 ശതമാനവും പഞ്ചാബിലാണ് കൃഷി ചെയ്യുന്നത്. കാർഷിക സംസ്ഥാനമായ പഞ്ചാബിൽ 1986 നും 2020 നും ഇടയിൽ ശേഖരിച്ച മഴയുടെയും താപനിലയുടെയും ഡാറ്റ ഉപയോഗിച്ച് അഞ്ച് പ്രധാന വിളകളായ അരി, ചോളം, പരുത്തി, ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കണക്കാക്കിയത്.

പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ അഞ്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന്, അതായത് ലുധിയാന, പട്യാല, ഫരീദ്കോട്ട്, ബതിന്ഡ, എസ്ബിഎസ് നഗർ എന്നിവിടങ്ങളിൽ നിന്നാണ് ഗവേഷകർ കാലാവസ്ഥാ വിവരങ്ങൾ ശേഖരിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളിലെ ദീർഘകാല മാറ്റങ്ങളാണ്; മഴയുടെ രീതിയിലുണ്ടായ മാറ്റത്തിന് പകരം താപനിലയിലെ വർധനവിലെ മിക്ക മാറ്റങ്ങൾക്കും കാരണമാകുന്നതെന്ന് ഗവേഷകർ പറഞ്ഞു. കുറഞ്ഞ താപനിലയിലെ വർദ്ധനവ് അരി, ചോളം, പരുത്തി എന്നിവയുടെ വിളവിന് ദോഷകരമാണ്. മറിച്ച്, ഉരുളക്കിഴങ്ങിന്റെയും ഗോതമ്പിന്റെയും വിളവിന് അധികമായ കുറഞ്ഞ താപനില ഗുണം ചെയ്യും, അത് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

ഖാരിഫ്, റാബി സീസണുകളിൽ വിളകളിൽ സംഭവിക്കുന്ന കാലാവസ്ഥാ ആഘാതം വളരെ വ്യത്യസ്തമായിരിക്കും. ഖാരിഫ് വിളകളിൽ, നെല്ലിനെയും പരുത്തിയെയും അപേക്ഷിച്ച് താപനിലയോടും മഴയോടും കൂടുതൽ പ്രതികരിക്കുന്നത് ചോളമാണ്. 2050 ആകുമ്പോഴേക്കും ചോളം വിളവ് 13 ശതമാനം കുറയും. പരുത്തി ഏകദേശം 11 ശതമാനവും , അരി ഏകദേശം 1 ശതമാനവും ഉത്പാദനം കുറയും. 2080-ഓടെ കാലാവസ്ഥ വ്യതിയാനത്തിന്റെ നെഗറ്റീവ് ആഘാതം കൂടും. വിളവ് നഷ്ടം യഥാക്രമം ചോളത്തിന് 13-ൽ നിന്ന് 24 ശതമാനമായും, പരുത്തിക്ക് 11-ൽ നിന്ന് 24 ശതമാനമായും അരിക്ക് 1-ൽ നിന്ന് 2 ശതമാനമായും വർദ്ധിക്കും. 

2050-ൽ ഗോതമ്പിന്റെയും ഉരുളക്കിഴങ്ങിന്റെയും വിളവ് പ്രതികരണം ഏതാണ്ട് സമാനമായിരിക്കും. എന്നാൽ 2080 ആകുമ്പോഴേക്കും കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമ്പോൾ, ഗോതമ്പിന്റെയും ഉരുളക്കിഴങ്ങിന്റെയും വിളവ് ഏകദേശം 1 ശതമാനം വീതം വർദ്ധിക്കും, അവർ പറഞ്ഞു. പഠന ഫലങ്ങൾ സൂചിപ്പിക്കുന്നത് മിക്ക വിളകളിലും ശരാശരി താപനില വർദ്ധിക്കുന്നതിനനുസരിച്ച് ഉൽപാദനക്ഷമത കുറയുന്നു എന്നാണ്. കാലാവസ്ഥാ വ്യതിയാനം കാർഷിക ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നത് കർഷകർക്കും, സമൂഹത്തിന്റെയും ഭക്ഷ്യ സുരക്ഷാ ഭീഷണിയെ സൂചിപ്പിക്കുന്നു, ഗവേഷകർ പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിലെ ആദ്യത്തെ FPO Call Centre നാളെ ഉദ്‌ഘാടനം ചെയ്യും

English Summary: Climate change: Punjab's cotton, maize will low their crops by 2050 says new report.

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds