ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് പരീക്ഷയും അഭിമുഖവുമില്ലാതെ നിയമനം നടത്തുന്നു.
ഫിറ്റർ, ടേർണർ, മെക്കാനിസ്റ്റ്, വെൽഡൽ, ഇലക്ട്രീഷ്യൻ, റെഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക്ക്, പെയിന്റർ എന്നീ ട്രേഡുകളിലെ ഒഴിവുകളിലേക്ക് പത്താം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർക്ക് ചിത്തരഞ്ജൻ ലോക്കോട്ടോമോട്ടീവ് വർക്ക്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://clw.indianrailways.gov.in/ സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
അപേക്ഷിക്കുന്നവർ apprenticeshipindia.org ൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം. ഇതിന്റെ രേഖകൾ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. തെരഞ്ഞെടുപ്പ് സമയം ഇത് പരിശോധിക്കുകയും ചെയ്യും.
ഫിറ്റർ- 200 ഒഴിവുകൾ
ടേർണർ- 20 ഒഴിവുകൾ
മെക്കാനിസ്റ്റ്- 56 ഒഴിവുകൾ
വെൽഡൽ (ജി ആൻഡ് ഇ)- 88 ഒഴിവുകൾ
ഇലക്ട്രീഷ്യൻ- 112 ഒഴിവുകൾ
റെഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക്ക്- 4 ഒഴിവുകൾ
പെയിന്റർ- 12 ഒഴിവുകൾ
എന്നിങ്ങനെ ആകെ 492 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പത്താം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുപ്പിനായി എഴുത്ത് പരീക്ഷയും അഭിമുഖവുമുണ്ടായിരിക്കില്ല. പത്താം ക്ലാസിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ വഴിയും മൊബൈൽ വഴിയും അറിയിക്കും.
കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Share your comments