കോൾ ഇന്ത്യ ലിമിറ്റഡ് മാനേജ്മെന്റ് ട്രെയിനി (Coal India MT Recruitment) തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 481 ഒഴിവുകളാണ് ഉള്ളത്. പേഴ്‌സണൽ & എച്ച്ആർ, എൻവയോൺമെന്റ്, മെറ്റീരിയൽസ് മാനേജ്‌മെന്റ്, മാർക്കറ്റിംഗ് & സെയിൽസ് എന്നിവ ഉൾപ്പെടുന്നതാണ് ഒഴിവുകൾ.
ബന്ധപ്പെട്ട വാർത്തകൾ: ഡിആർഡിഒയിലെ വിവിധ തസ്തികകളിലുള്ള 630 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം. അപേക്ഷ നടപടികൾ ജൂലൈ 8 മുതൽ ആരംഭിക്കും. കംപ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ ടെസ്റ്റിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കോൾ ഇന്ത്യ എംടി റിക്രൂട്ട്‌മെന്റ്. www.coalindia.in എന്ന വെബ്സൈറ്റിൽ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കുക. ജൂലൈ 4 നാണ് വിജ്ഞാപനം പുറത്തിറങ്ങിയത്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/07/2022)
അവസാന തിയതി
അപേക്ഷകൾ അയക്കേണ്ട അവസാന തിയതി 2022 ഓഗസ്റ്റ് 7 ആണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
പേഴ്സണൽ ആന്റ് എച്ച് ആർ- 138
എൻവയോൺമെന്റ് - 68
മെറ്റീരിയൽസ് മാനേജ്‌മെന്റ് - 115
മാർക്കറ്റിംഗ് ആന്റ് സെയിൽസ് - 17
ബന്ധപ്പെട്ട വാർത്തകൾ: നോർത്ത് സെൻട്രൽ റെയിൽവേയിലെ ആയിരത്തിലധികം അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
കമ്യൂണിറ്റി ഡെവലപ്മെന്റ് - 79
ലീഗൽ - 54
പബ്ലിക് റിലേഷൻസ് - 6
കമ്പനി സെക്രട്ടറി - 4
എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ.
വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും മറ്റും കൂടുതൽ വിശദാംശങ്ങൾക്കായി www.coalindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Share your comments