കേന്ദ്ര സർക്കാർ സ്ഥാപനമായ കോൾ ഇന്ത്യയിലെ 560 മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൊൽക്കത്ത ആസ്ഥാനമായുള്ള കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനികളിലാണ് ഒഴിവുകൾ. മൈനിങ്, സിവിൽ, ജിയോളജി വിഭാഗങ്ങളിലെ ഗേറ്റ് 2023 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. യോഗ്യതയും താല്പര്യവുമുള്ളവർക്ക് www.coalindia.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: സ്പെക്ട്രം-തൊഴിൽ മേള ഇന്ന് മുതൽ (സെപ്റ്റംബർ 29)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 12 വരെ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
മൈനിങ്: 351 ഒഴിവുകൾ; വിദ്യാഭ്യാസ യോഗ്യത: 60% മാർക്കോടെ മൈനിങ് എൻജിനീയറിങ് ബിരുദം.
സിവിൽ: 172 ഒഴിവുകൾ; വിദ്യാഭ്യാസ യോഗ്യത: 60% മാർക്കോടെ മൈനിങ് എൻജിനീയറിങ് ബിരുദം.
ജിയോളജി: 37 ഒഴിവുകൾ; വിദ്യാഭ്യാസ യോഗ്യത: ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോഫിസിക്സ്/ അപ്ലൈഡ് ജിയോഫിസിക്സിൽ 60% മാർക്കോടെ എംഎസ്‌സി/എംടെക്
ബന്ധപ്പെട്ട വാർത്തകൾ: കൊച്ചിൻ ഷിപ്‌യാഡിലെ 362 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
പ്രായപരിധി
പ്രായം 30 വയസ്സായിരിക്കണം. അർഹർക്ക് ഇളവുണ്ട്.
അപേക്ഷ ഫീസ്:
1180 രൂപയാണ് അപേക്ഷ ഫീസ്. ഫീസ് ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, കോൾ ഇന്ത്യ കമ്പനി/ സബ്സിഡിയറി ജീവനക്കാർ എന്നിവർക്കു ഫീസില്ല.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/09/2023)
ശമ്പളം
പരിശീലനസമയത്ത് 50,000–1.60 ലക്ഷം രൂപ സ്റ്റൈപൻഡ്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ, നിബന്ധനകൾക്കു വിധേയമായി 60,000–1.80 ലക്ഷം ശമ്പളനിരക്കിൽ നിയമനം.
തിരഞ്ഞെടുപ്പ്
യോഗ്യതാ പരീക്ഷയിലെ മാർക്ക്, ഗേറ്റ് സ്കോർ, രേഖ പരിശോധന, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
Share your comments