കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൻ്റെയും ഫിഷറീസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന തീര ജനസമ്പര്‍ക്കസഭാ പരാതി പരിഹാര അദാലത്തിന് തുടക്കമായി. വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സിൽ കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് അദാലത്ത് ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളെ ഏറെ ബഹുമാനത്തോടെയാണ് സമൂഹം ഇന്ന് കാണുന്നതെന്ന് മേയർ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പ്രധാനപ്പെട്ട ഉത്തരവാദിത്തമായി മാറുമ്പോൾ ആശ്വാസം തരാൻ എല്ലാവരും കൂടെയുണ്ടാകുമെന്നും മേയർ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്ത 24 മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. അദാലത്തിൽ ലഭിക്കുന്ന പരാതികളിൽ പരമാവധി തീർപ്പാക്കുമെന്ന് മുഖ്യാതിഥിയായിരുന്ന കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ഇൻസ്റ്റലേറ്റർ ബോക്സുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, പ്രമോദ് പുതിയകടവിന് കൈമാറി. 40 ഇൻസ്റ്റലേറ്റർ ബോക്സുകളാണ് മത്സ്യത്തൊഴിലാളികൾക്കായി വിതരണം ചെയ്തത്. തീരദേശ സഭയുടെ ലോഗോ രൂപകൽപ്പന ചെയ്ത അശ്വന്തിനുള്ള ഉപഹാരവും ചടങ്ങിൽ കൈമാറി.
കോർപ്പറേഷൻ വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല, കൗൺസിലർമാരായസി.പി സുലൈമാൻ, മാങ്ങാറിയിൽ മനോഹരൻ, എ.കെ മഹേഷ്, പ്രസീന പണ്ടാരത്തിൽ, ട്രേഡ് യൂണിയൻ നേതാക്കളായ സുന്ദരേശൻ, വി ഉമേശൻ, സുന്ദരൻ പുതിയാപ്പ, സി മധുകുമാർ, റഹീം എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ സ്വാഗതവും തീരജനസഭ നോഡൽ ഓഫീസർ കെ.എ ലബീബ്
നന്ദിയും പറഞ്ഞു.
Share your comments