<
  1. News

കൊച്ചിൻ ഷിപ്പ‍്‍യാ‍ർഡിലെ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 77,000 രൂപ വരെ

കൊച്ചിൻ ഷിപ്പ‍്‍യാ‍ർഡ് ലിമിറ്റഡിലെ (CSL) വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 261 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയുള്ളവർക്ക് cochinshipyard.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വിസിറ്റ് ചെയ്‌ത്‌ അപേക്ഷ സമർപ്പിക്കാം. സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ്, അസിസ്റ്റൻറ് തുടങ്ങിയ വകുപ്പുകളിലാണ് ഒഴിവുകൾ. CSL റിക്രൂട്ട്മെന്റിനായി മെയ് 14 മുതൽ ഓൺലൈൻ അപേക്ഷ ആരംഭിച്ചു.

Meera Sandeep
Cochin Shipyard Recruitment 2022: Apply for 261 Posts; Salary Up to Rs 77,000
Cochin Shipyard Recruitment 2022: Apply for 261 Posts; Salary Up to Rs 77,000

കൊച്ചിൻ ഷിപ്പ‍്‍യാ‍ർഡ് ലിമിറ്റഡിലെ (CSL) വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 261 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  യോഗ്യതയുള്ളവർക്ക് cochinshipyard.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വിസിറ്റ് ചെയ്‌ത്‌ അപേക്ഷ സമർപ്പിക്കാം. സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ്, അസിസ്റ്റൻറ് തുടങ്ങിയ വകുപ്പുകളിലാണ് ഒഴിവുകൾ. CSL റിക്രൂട്ട്മെന്റിനായി മെയ് 14 മുതൽ ഓൺലൈൻ അപേക്ഷ ആരംഭിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (19/05/2022)

അവസാന തീയതി

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂൺ 6 ആണ്.

പോസ്റ്റുകളിലേക്ക് തെരഞ്ഞെടുക്കപ്പെടണമെങ്കിൽ ഉദ്യോഗാർഥികൾ ആദ്യം റിക്രൂട്ട്മെൻറ് പരീക്ഷ പാസ്സാവണം. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള ഓൺലൈൻ പരീക്ഷയായിരിക്കും നടത്തുക. ചോദ്യങ്ങൾ പാർട്ട് എ, പാർട്ട് ബി എന്നിങ്ങനെ രണ്ട് വിഭാഗത്തിൽ നിന്നായിരിക്കും. പാർട്ട് Aയിൽ ജനറൽ ചോദ്യങ്ങളും പാർട്ട് Bയിൽ അപേക്ഷിച്ചിരിക്കുന്ന പോസ്റ്റിന്റെ ട്രേഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായിരിക്കും ഉണ്ടായിരിക്കുക. എല്ലാ ചോദ്യങ്ങൾക്കും ഒരു മാർക്ക് വീതമായിരിക്കും. പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പരീക്ഷയിൽ പാസ്സായവരെ പിന്നീട് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി വിളിപ്പിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഫെഡറൽ ബാങ്കിൽ ജൂനിയർ മാനേജ്മെന്റ് ഓഫീസർമാരുടെ ഒഴിവുകൾ; ശമ്പളം 50000ത്തിന് മുകളിൽ!

അപേക്ഷകരുടെ പ്രായപരിധി

2022 ജൂൺ 6നുള്ളിൽ 35 വയസ്സാണ് പ്രായപരിധി. അതായത് 1987 ജൂൺ 6നോ അതിന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത

സംസ്ഥാന വിദ്യാഭ്യാസ ടെക്നിക്കൽ ബോർഡിന് കീഴിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിൽ മൂന്ന് വർഷത്തെ ഡിപ്ലോമയോ പ്രസ്തുത വിഷയത്തിൽ ഡിഗ്രിയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഫിറ്റർ, ഷിപ്പ്റൈറ്റ് വുഡ് എന്നീ തസ്തികകളിലേക്ക് 10 ക്ലാസും ഐടിഐ സർട്ടിഫിക്കറ്റുമാണ് അടിസ്ഥാന യോഗ്യത.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/05/2022)

ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

സ്റ്റെപ്പ് 1: കൊച്ചിൻ ഷിപ്പ‍്‍യാ‍ർഡ് ലിമിറ്റഡിൻെറ ഔദ്യോഗിക വെബ്സൈറ്റായ cochinshipyard.in തുറക്കുക.

സ്റ്റെപ്പ് 2: ഹോംപേജിൽ ആദ്യം കരിയർ ഓപ്ഷനിലും പിന്നീട് CSL കൊച്ചിയിലും ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് 3: ആവശ്യമുള്ള വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കാം.

സ്റ്റെപ്പ് 4: ആവശ്യമുള്ള രേഖകളും സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യുക.

സ്റ്റെപ്പ് 5: അപേക്ഷാ ഫീസ് അടയ്ക്കുക

സ്റ്റെപ്പ് 6: അപേക്ഷ സമർപ്പിക്കുകയും പ്രിന്റ് എടുക്കുകയും ചെയ്യുക.

പോസ്റ്റുകളിലേക്കുള്ള അപേക്ഷാഫീസ്

ഉദ്യോഗാർഥികൾ ഓൺലൈനായി 400 രൂപയാണ് അപേക്ഷാഫീസ് അടയ്ക്കേണ്ടത്. പട്ടികജാതി (SC), പട്ടികവിഭാഗം (ST), ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് അടക്കേണ്ടതില്ല.

ഉദ്യോഗാർഥികൾക്കുള്ള ശമ്പളനിരക്ക്

W6 ലെവലിലുള്ള ജോലികൾക്ക് 22,500 രൂപ മുതൽ 73,750 രൂപ വരെയാണ് ശമ്പളം.

W7 ലെവൽ ജോലികൾക്ക് 23,2500 രൂപ മുതൽ 77000 രൂപ വരെ ശമ്പളം ലഭിക്കും.

W6ൽ ഉൾപ്പെടുന്നവർക്ക് 37105 രൂപയും W7 ലെവലിലുള്ളവർക്ക് 38585 രൂപയും മാസശമ്പളം ലഭിക്കും.

പ്രോവിഡന്റ് ഫണ്ട്, അപകട ഇൻഷൂറൻസ്, ആശുപത്രി ചെലവുകളുടെ റീഇംബേഴ്സ്മെൻറ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

English Summary: Cochin Shipyard Recruitment 2022: Apply for 261 Posts; Salary Up to Rs 77,000

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds