കായംകുളം • കൃഷ്ണപുരം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ (സിപിസിആർഐ) നിന്നു തെങ്ങിൻതൈകളുടെ വിതരണത്തിനുള്ള റജിസ്ട്രേഷൻ മാർച്ച് 1 മുതൽ 5 വരെ നടക്കും.
രാവിലെ 10 മുതൽ 3 വരെ 0479 2444678 എന്ന നമ്പറിൽ വിളിച്ച് ഈ ദിവസങ്ങളിൽ ബുക്ക് ചെയ്യാം.
ഒരു ബുക്കിങ്ങിന് 5 തൈകൾ വീതം 1500 പേരിൽ നിന്നാവും മുൻഗണനാപ്രകാരം ബുക്കിങ് സ്വീകരിക്കുക.
തെങ്ങിൻതൈ റജിസ്ട്രേഷനും വിതരണത്തിനും ഏതെങ്കിലും വ്യക്തികളെയോ ഏജൻസികളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിപിസിആർഐ അറിയിച്ചു.
Share your comments