ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യാപാര മേളകളിലൊന്നായ കൊഡിസിയ അഗ്രി ഇന്ഡക്സിൻറെ 18- മത് പതിപ്പിന് കോയമ്പത്തൂരിൽ തുടക്കമായി. കോയമ്പത്തൂർ കൊഡിസിയ ട്രേഡ് ഫെയർ കോംപ്ലക്സിൽ സംഘടിപ്പിച്ചിരിക്കുന്ന മേള ജൂലൈ 13 മുതൽ 16 വരെയാണ് . കാർഷിക മേഖലയിലെ നൂതന പ്രവണതകളെ പരിചയപ്പെടുത്തുന്ന കൊടിസിയയുടെ പ്രധാന ആകർഷണം 400 ഓളം വരുന്ന പ്രദർശന സ്റ്റാളുകളാണ്. ഒരു ലക്ഷത്തിലധികം സന്ദർശകരെയാണ് ഇത്തവണ മേളയിൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ഇസ്രായേൽ, ജപ്പാൻ, ഇറ്റലി, ജർമ്മനി തുടങ്ങി വിവിധ രാജ്യങ്ങളുടെ പങ്കാളിത്തവും മേളയെ ശ്രദ്ധേയമാക്കുന്നു.
40 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വ്യാപാര സമുച്ചയത്തിലെ അഞ്ച് ഹാളുകളിലായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ഹാളുകളിലും കാർഷികമേഖയിലെ വിവിധതരം ഉപകരണങ്ങളും, കൃഷിരീതികളും പരിചയപ്പെടുത്തുന്ന തത്സമയ പ്രദര്ശനങ്ങളുണ്ടാകും . സ്റ്റിൽ , ഹുസ്‌ഖ്‌വര്ണ, എസ്സാർ എൻജിനേഴ്‌സ്,ബി.കെ.റ്റി തുടങ്ങി കാർഷികമേഖലയിലെ ഭീമൻ കമ്പനികളെല്ലാംതന്നെ മേളയിൽ അണിനിരന്നിട്ടുണ്ട്.
Share your comments