<
  1. News

ആദ്യ വാണിജ്യ വെർച്വൽ മേളയ്‌ക്കൊരുങ്ങി കയർ വകുപ്പ്

കോവിഡ് കാലത്ത് രാജ്യത്തെ ആദ്യ വാണിജ്യ മേളയൊരുങ്ങി കയർ വകുപ്പ്. വെർച്വൽ മേളയാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ടി എം തോമസ് ഐസക് അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നകയറ്റുമതിക്കാർക്കെല്ലാം ഓൺലൈനിൽ സ്റ്റാളുകളുണ്ടാകും.

Arun T

കോവിഡ് കാലത്ത് രാജ്യത്തെ ആദ്യ വാണിജ്യ മേളയൊരുങ്ങി കയർ വകുപ്പ്. വെർച്വൽ മേളയാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ടി എം തോമസ് ഐസക് അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നകയറ്റുമതിക്കാർക്കെല്ലാം ഓൺലൈനിൽ സ്റ്റാളുകളുണ്ടാകും. വിദേശവാണിജ്യകമ്പനികൾക്ക് സ്റ്റാളുകൾ സന്ദർശിച്ച്, ഉല്പന്നങ്ങൾ വിലപേശി വാങ്ങാം. കയറ്റുമതിക്കാർ ഉൽപ്പന്നങ്ങളുടെ ത്രിമാന രൂപങ്ങൾ തയ്യാറാക്കി പ്രദർശിപ്പിക്കും. ബിസിനസ് ഇടപെടൽ സുരക്ഷിതമാക്കും. ഓൺലൈനായി കരാർ ഒപ്പിടാനും സൗകര്യമൊരുക്കും.

പ്രത്യേകതകൾ

പുതിയ പഞ്ചായത്ത് പ്രതിനിധികൾക്കായി മേളയിൽജിയോ ടെക്സ്റ്റയിൽസിൽ വെബിനാർ. പഞ്ചായത്തുകൾക്ക് അടുത്തവർഷത്തെക്ക് ജിയോ ടെക്സ്റ്റയിൽസ് ഓർഡർ നൽകാൻ സംവിധാനം
• യന്ത്രവൽക്കരണ ത്തിന്റെ അനുഭവ അവതരണങ്ങളോടെ കയർ സഹകരണ സംഘങ്ങളുടെ സമ്മേളനം
• ആഭ്യന്തര ഉപഭോക്താക്കളുടെയും ഉപഭോക്ത്യ ശൃംഖല കമ്പനികളുടെയും സമ്മേളനം. കലാമേളകൾ സാമൂഹ്യമാധ്യമങ്ങളിൽ തത്സമയം. ആലപ്പുഴയിൽ വിവിധ കേന്ദ്രങ്ങളിൽ വൈഡ്സ്മീനിലും പ്രദർശനം

ലക്ഷ്യം ഇരട്ടി ഉൽപ്പാദനം

കഴിഞ്ഞ വർഷം കയർ മേളയിൽ 300 കോടിയുടെ ഓർഡർ ലഭിച്ചു. കോവിഡ് പ്രതിസന്ധിയിലും 70 കോടിയുടെ ഓർഡറുകൾ കയർ കോർപറേഷനിൽ നിന്ന് കയറ്റുമതിക്കാർ വാങ്ങി. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി ഉൽപ്പാദനമാണ് ഈ വർഷത്തെ ലക്ഷ്യം; 40,000 ടൺ കയർ.

ആശയങ്ങൾ പങ്കുവയ്ക്കാം

വെർച്വൽ കയർ മേളയുടെ സംഘാടനത്തിനുതകുന്ന ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാം. നൂതന വെർച്വൽ എക്സിബിഷൻ ആപ്ലിക്കേഷനുകളുടെ പരിചയപ്പെടുത്തലടക്കം മേളയ്ക്ക് സഹായമാകും.

English Summary: coir department virtual exibition

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds