രാജ്യത്ത് വാണിജ്യ പാചക വാതകത്തിൻ്റെ വില കുറഞ്ഞു.Commercial LPG Cylinder Price Fall 188 രൂപയോളം ആണ് കുറഞ്ഞത്. ഇതോടെ പാചക വാതകത്തിൻ്റെ വില 2035 രൂപയായി മാറി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിനാണ് 198 രൂപ കുറയുന്നത്. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ലാതെ തന്നെ തുടരുന്നു.
വില കുറഞ്ഞത് ഏറ്റവും ആശ്വാസമായത് ഭക്ഷ്യ വിലക്കറ്റത്തിൽ ഏറെ ബുദ്ധിമുട്ടിയിരുന്ന ഹോട്ടൽ സംരഭകർക്ക് ആണ്.
വാണിജ്യ സിലിണ്ടറുകളുടെ വില മെയ് രണ്ടിന് പുതുക്കിയിരുന്നു, അത് പ്രതിമാസ വില പുനർനിർണയത്തിൻ്റെ ഭാഗമായാണ് വില പുതുക്കിയത്. 103 രൂപയാണ് അന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ വില 2359 രൂപയായി ഉയർന്നിരുന്നു,
ഇക്കഴിഞ്ഞ മാസത്തിലാണ് ഗാർഗിക സിലിണ്ടറുകളുടെ വില 50 രൂപയോളം വർധിപ്പിച്ചത്. ഇതോടെ 1000 പിന്നിട്ടിരുന്നു വില. 1006.50 രൂപയാണ് ഇപ്പോഴത്തെ വില 956.50 എന്ന വിലയിൽ നിന്നാണ് ഇത് കേറിയത്. ഈ വില തന്നെയാണ് ഇപ്പോഴും തുടരുന്നത്.
19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 2,219 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 2021 രൂപയാകും. കൊൽക്കത്തയിൽ ഇത് 2,322 രൂപയ്ക്ക് പകരം 2140 രൂപയാകും. മുംബൈയിൽ 2,171.50 രൂപയ്ക്ക് പകരം 1981 രൂപയും ചെന്നൈയിൽ 2,373 രൂപയ്ക്ക് പകരം 2186 രൂപയുമാകും.
OMC-കൾ എൽപിജി വിലയിൽ മാസത്തിൽ രണ്ടുതവണ, മാസത്തിന്റെ തുടക്കത്തിലും ഒരു മാസത്തിന്റെ മധ്യത്തിലും ഒരു തവണ മാറ്റങ്ങൾ പ്രഖ്യാപിക്കാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ : LPG Price Hike Latest; ഒക്ടോബർ 6ന് ശേഷം പാചക വാതക സിലിണ്ടറിന്റെ ആദ്യ വില വർധനവ്
Share your comments