<
  1. News

പന്നി കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്തു

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനാല്‍ പന്നികളെ കൊന്ന് അണുനശീകരണം നടത്തിയതിന്റെ ഭാഗമായി നഷ്ടം സംഭവിച്ച എന്‍മകജെ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന നഷ്ടപരിഹാരത്തുകയുടെ വിതരണം കാഞ്ഞങ്ങാട് റോയല്‍ റസിഡന്‍സി ഹാളില്‍ മൃഗസംരക്ഷണ, മൃഗശാല, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു.

Meera Sandeep
പന്നി കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്തു
പന്നി കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്തു

കാസർകോഡ്: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനാല്‍ പന്നികളെ കൊന്ന് അണുനശീകരണം നടത്തിയതിന്റെ ഭാഗമായി നഷ്ടം സംഭവിച്ച എന്‍മകജെ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന നഷ്ടപരിഹാരത്തുകയുടെ വിതരണം കാഞ്ഞങ്ങാട് റോയല്‍ റസിഡന്‍സി ഹാളില്‍ മൃഗസംരക്ഷണ, മൃഗശാല, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: പന്നിവളർത്തലിലൂടെ ലാഭം നേടാം

ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കോര്‍പസ് ഫണ്ടില്‍ നിന്നു 30.82 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.  പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം 494 പന്നികളെ കൊന്ന് ശാസ്ത്രീയമായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പന്നികളെ എങ്ങനെ വളർത്താം, വിദഗ്ദ്ധരിൽ നിന്ന് പഠിക്കാം

രോഗ നിയന്ത്രണത്തിന്റെ ഭാഗമായി പന്നികളെ കൊന്നൊടുക്കുന്നതിനും ശാസ്ത്രീയമായി സംസ്‌കരിച്ച് അണുശീകരണം നടത്തുന്നതിനും ഉള്‍പ്പെടെ നേതൃത്വം നല്‍കിയ മൃഗസംരക്ഷണ വകുപ്പ് ദ്രുതകര്‍മ്മ സേനാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.

എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖര, ജന്തുരോഗ നിയന്ത്രണ വിഭാഗം ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ.എസ്.മഞ്ജു, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ജയപ്രകാശ്, പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍മാരായ ഡോ.അബ്ദുള്‍ വാഹിദ്, ഡോ.ജി.കെ.മഹേഷ്, ഡോ.ശ്രീവിദ്യ നമ്പ്യാര്‍, ആര്‍.ആര്‍.ടി തലവന്‍ ഡോ.വി.വി.പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബി.സുരേഷ് സ്വാഗതവും ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.എ.മുരളീധരന്‍ നന്ദിയും പറഞ്ഞു.

English Summary: Compensation was distributed to pig farmers

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds