തൃശ്ശൂർ പൊന്നാനി കോൾ നിലങ്ങളിൽ 298 കോടി രൂപ വകയിരുത്തിയ സമഗ്ര വികസന പദ്ധതിയുടെയും 123 കോടി രൂപയുടെ നബാർഡ് സഹായത്തോടെ ഉള്ള പ്രവർത്തി പൂർത്തീകരണത്തിന്റെയും ഹോർട്ടികോർപ്പ് സംഭരണ വിപണന കേന്ദ്രങ്ങളുടെയും പ്രവർത്തന ഉദ്ഘാടനം ഇന്ന് ഒളരിക്കര ദേവസ്വം ദുർഗ ആഞ്ജലി ഹാൾ, തൃശൂരിൽ വച്ച് ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കും.
പ്രളയകാലത്ത് പൊന്നാനി കോൾ മേഖലകളിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും, കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പുവരുത്തുന്നതിനും, ഭക്ഷ്യസുരക്ഷയ്ക്ക് കൈതാങ്ങ് താങ്ങാവുന്നതിനും വേണ്ടിയാണ് 298 കോടി രൂപ സർക്കാർ പദ്ധതിപ്രകാരം വകയിരുത്തിയത്.
Chief Minister Shri Pinarayi Vijayan will inaugurate the comprehensive development project of `298 crore allotted for Ponnani coal lands in Thrissur, completion of work with NABARD assistance of` 123 crore and Horticorp procurement and marketing centers at Olarikkara Devaswom Durga Anjali Hall, Thrissur today at 11 am. An amount of `298 crore has been set apart under the Government scheme for mitigation of flood damage in Ponnani Coal areas, to ensure higher income to farmers and to support food security.
ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും. സ്പീക്കർ ശ്രീ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. കോൾ നിലങ്ങളിലെ ബണ്ടുകൾ ശക്തിപ്പെടുത്തുക,
32 ചാലുകളുടെ നവീകരണം, എല്ലാ പാടശേഖരങ്ങളും അടിസ്ഥാനവികസനം, എൻജിൻ തറകളും പമ്പ് ഹൗസുകൾ നിർമ്മിക്കുക, കൂടുതൽ കാര്യക്ഷമമായ സബ് മേഴ്സിബിൾ പമ്പുകൾ നിർമിക്കുക, ട്രാക്ടറുകളും അനുബന്ധങ്ങളും വിതരണം ചെയ്യുക, ജലനിർഗമന സംവിധാനങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങി അടിസ്ഥാന കാര്യങ്ങളിൽ ഊന്നിയാണ് പ്രവർത്തന പദ്ധതി.
കൃഷിവകുപ്പ്, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർ,ഡ് കേരള ലാൻഡ് ഡെവലപ്മെൻറ് കോർപ്പറേഷൻ സംയുക്തമായി ചേർന്നാണ് പദ്ധതിനിർവഹണം സാധ്യമാക്കുന്നത്.
Share your comments