കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൺസ്യൂമർ ഫെഡ് കുറഞ്ഞ വിലക്ക് മെഡിക്കൽ കിറ്റ് ലഭ്യമാക്കുന്നു.
രോഗബാധിതർ ഉൾപ്പടെ എല്ലാവർക്കും ഉപകരിക്കും വിധം വിവിധ മരുന്നുകൾ, ആരോഗ്യദായക ഇനങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള മെഡിക്കൽ കിറ്റുകളാണ് കൺസ്യൂമർ ഫെഡ് വിപണിയിലെത്തിക്കുക. കൺസ്യൂമർ ഫെഡിന്റെ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ വച്ച് പ്രതിരോധ കിറ്റിന്റെ ലോഞ്ചിങ് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് നിർവഹിച്ചു.
പാരസെറ്റ മോൾ 500, മൗത്ത് വാഷ്, വിറ്റാമിൻ സി, ബി കോംപ്ലക്സ്, ഇൻഹാലേഷൻ ടാബ്, മൂന്ന് പ്ലൈ മാസ്കുകൾ, എൻ 95 മാസ്ക്, ഒആർഎസ്, സാനിറ്റൈസറുകൾ എന്നിങ്ങനെ പത്തിനങ്ങളാണ് കൺസ്യൂമർഫെഡിന്റെ മെഡിക്കൽ കിറ്റിൽ ഉണ്ടാകുക. ആദ്യഘട്ടത്തിൽ കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്ന 78 നീതി മെഡിക്കൽ സ്റ്റോറുകളിലൂടെയാണ് കിറ്റുകൾ വിതരണം ചെയ്യുക. പിന്നീട് സംസ്ഥാനത്തുടനീളം കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിൽ പ്രാഥമിക സഹകരണസംഘങ്ങൾ നടത്തുന്ന ആയിരത്തോളം മെഡിക്കൽ സ്റ്റോറുകൽ വഴിയും മെഡിക്കൽ കിറ്റുകൾ നൽകും.
പൊതു വിപണിയിൽ 637 രൂപ വില വരുന്ന കിറ്റ് 200 രൂപ നിരക്കിലാണ് കൺസ്യൂമർഫെഡ് ലഭ്യമാക്കുക. കൊവിഡ് ബാധിതര്ഡക്ക് രോഗശമലത്തിന് ശേഷം ആവശ്യമായ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഉതകുന്ന മരുന്നുകളും മറ്റും വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ സംഘത്തിൻറെ
നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കിറ്റ് തയ്യാറാക്കി അടുത്ത ഘട്ടത്തിൽ വിപണിയിലിറക്കാനും തീരുമാനിച്ചിട്ടുണ്ട്.
Share your comments