ലോകാരോഗ്യ സംഘടന കോവിഡ് 19 ന്റെ ലക്ഷണമായി പറഞ്ഞിട്ടുളള പനി,ക്ഷീണം,വരണ്ട ചുമ എന്നിവ പ്രത്യക്ഷത്തില്‍ രോഗമറിയാന്‍ സഹായിക്കുമ്പോള്‍ ഇന്ദ്രിയങ്ങളുടെ കഴിവ് നഷ്ടപ്പെടുകയും എന്നാല്‍ പ്രത്യക്ഷലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നത് ആരോഗ്യപ്രവര്‍ത്തകരെ കുഴക്കുന്ന പ്രതിഭാസമായി.ഇറാനില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍തന്നെ ഇതൊരു കോവിഡ് പ്രതിഭാസമായിരിക്കുമെന്ന് തിരിച്ചറിഞ്ഞതായി യുകെ ഇഎന്‍ടി ചീഫ് നിര്‍മ്മല്‍ കുമാറും അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളിലും മുതിര്‍ന്നവരിലുണ്ടാകുന്ന മണം നഷ്ടപ്പെടലുകളില്‍ 40 ശതമാനവും പോസ്റ്റ് വൈറല്‍ അനോസ്മിയ ആയിരുന്നെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പാരീസില്‍ ഒരമ്മയ്ക്ക് പെട്ടെന്നൊരു ദിവസം തന്റെ കുഞ്ഞിന്റെ നാപ്കിന്‍ മണത്തു നോക്കുമ്പോള്‍ കുട്ടി മൂത്രമൊഴിച്ചുവോ എന്നറിയാന്‍ കഴിഞ്ഞില്ല. നിയമനിര്‍മ്മാണ സഭയിലെ ഒരംഗത്തിന് ഭക്ഷണത്തിന്റെ രുചി അറിയാന്‍ കഴിയാതെ വന്നു. ലോകാരോഗ്യ സംഘടന(WHO) കോവിഡ് 19 ന്റെ ലക്ഷണമായി പറഞ്ഞിട്ടുളള പനി,ക്ഷീണം,വരണ്ട ചുമ എന്നിവ പ്രത്യക്ഷത്തില്‍ രോഗമറിയാന്‍ സഹായിക്കുമ്പോള്‍ ഇന്ദ്രിയങ്ങളുടെ കഴിവ് നഷ്ടപ്പെടുകയും എന്നാല്‍ പ്രത്യക്ഷലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നത് ആരോഗ്യപ്രവര്‍ത്തകരെ കുഴക്കുന്ന പ്രതിഭാസമായി.
സ്വയം ഒറ്റപ്പെടല്‍ പ്രധാനം
ബ്രിട്ടനിലും അമേരിക്കയിലും ഫ്രാന്‍സിലും മണമറിയാന്‍ കഴിയുന്നില്ല എന്ന പരാതിയുമായി ഇഎന്‍ടി(EAR,Nose and Throat) ഡോക്ടര്‍മാരെ സമീപിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരോട് സ്വയം ഒറ്റപ്പെടലിലേക്ക് പോകാനാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നത്. 'ഇപ്പോള്‍ രോഗം പടരാതിരിക്കാനുള്ള കരുതലാണ് പ്രധാനം. കൂടുതല്‍ പഠനങ്ങള്‍ പിന്നീടാകാം', ബ്രിട്ടീഷ് റൈനോളജിക്കല്‍ സൊസൈറ്റി(Rhinological Society) പ്രസിഡന്റ് ക്ലെയര്‍ ഹോപ്കിന്‍സ് (Claire Hopkins)എഎഫ്പി റിപ്പോര്‍ട്ടറോട് പറഞ്ഞു. ഇറാനില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍തന്നെ ഇതൊരു കോവിഡ് പ്രതിഭാസമായിരിക്കുമെന്ന് തിരിച്ചറിഞ്ഞതായി യുകെ ഇഎന്‍ടി ചീഫ് നിര്‍മ്മല്‍ കുമാറും അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളിലും മുതിര്‍ന്നവരിലുണ്ടാകുന്ന മണം നഷ്ടപ്പെടലുകളില്‍ 40 ശതമാനവും പോസ്റ്റ് വൈറല്‍ അനോസ്മിയ(Post Viral Anosmia) ആയിരുന്നെന്നും അവര്‍ അഭിപ്രായപ്പെട്ടു.
English Summary: Corona patients may loss sensations like smell and taste,says rhinologists
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments