<
  1. News

കൊവിഡ് 19: രാജ്യം ലോക്ക് ഡൗണിലേയ്ക്ക്, വീണ്ടും മൊറട്ടോറിയം പ്രഖ്യാപിക്കുമോ?

രാജ്യത്ത് കൊവിഡ്-19 കേസുകൾ കുത്തനെ ഉയരുകയാണ്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പകർച്ചവ്യാധി പടർന്നുപിടിച്ചതോടെ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ലോക്കൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് ചെറുകിട വ്യാപാരികളെയും ഹോസ്പിറ്റാലിറ്റി മേഖലയെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്. രണ്ടാംഘട്ട കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളും ലോക് ഡൗണിലേക്ക് പോയേക്കുമെന്നാണ് സൂചന.

Meera Sandeep
Declare a moratorium again?
Declare a moratorium again?

രാജ്യത്ത് കൊവിഡ്-19 കേസുകൾ കുത്തനെ ഉയരുകയാണ്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

പകർച്ചവ്യാധി പടർന്നുപിടിച്ചതോടെ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ലോക്കൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് ചെറുകിട വ്യാപാരികളെയും ഹോസ്പിറ്റാലിറ്റി മേഖലയെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്. രണ്ടാംഘട്ട കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളും ലോക് ഡൗണിലേക്ക് പോയേക്കുമെന്നാണ് സൂചന. അങ്ങനെയായാൽ കഴിഞ്ഞ വർഷത്തേതുപോലെ ഇത്തവണയും റിസർവ് ബാങ്ക് വായ്പകള്‍ക്ക് ഒരിക്കല്‍ കൂടി മൊറട്ടോറിയം പ്രഖ്യാപിക്കുമോ?

കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പകുതിയോടെയായിരുന്നു സർക്കാർ രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ നിരവധി പേർക്ക് ജോലി നഷ്ടമാകുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ജോലിയും വരുമാനവും നഷ്ടമായതോടെ ബാങ്കുകളിൽനിന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാനാകാതെ ആളുകൾ കഷ്ടപ്പെടാൻ തുടങ്ങി. 

ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായിട്ടായിരുന്നു സർക്കാർ മാര്‍ച്ച് മുതല്‍ മൂന്ന് മാസത്തോളം വായ്പ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചത്. ഇത് പിന്നീട് ആഗസ്റ്റ് വരെ നീട്ടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ വീണ്ടുമൊരു മൊറട്ടോറിയത്തിന് സാധ്യതയുണ്ടോ എന്നത് വീണ്ടും ചർച്ചയാകുകയാണ്.

രണ്ടാംഘട്ട കൊവിഡ് വ്യാപനം രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധിയുടെ മറ്റൊരു കാലഘട്ടമായി അടയാളപ്പെടുത്താം. മാർച്ചിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പ മൊറട്ടോറിയമാണ് വായ്പക്കാർക്ക് ഏറ്റവും ആശ്വാസകരമായത്. ആറുമാസത്തെ മൊറട്ടോറിയം തിരിഞ്ഞെടുക്കുന്നവർക്ക് ആ കാലയളവിലുള്ള പ്രതിമാസഗഡുക്കൾ അടയ്ക്കേണ്ടതില്ലായിരുന്നു. അതിനാൽ ഇത്തരമൊരു സാഹചര്യത്തിൽ വീണ്ടും വായ്പ മൊറട്ടോറിയം പോലുള്ള ദുരിതാശ്വാസ നടപടികൾ പൗരന്മാർക്ക് വീണ്ടും പ്രതീക്ഷിക്കാമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.

അതേസമയം കൊവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നുണ്ടെങ്കിലും വായ്പ തിരിച്ചടവ് സംബന്ധിച്ച് ഇപ്പോൾ മൊറട്ടോറിയം ആവശ്യമില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഏത് സാഹചര്യത്തെ നേരിടാനും രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തയ്യാറാണ്. നിലവിലെ സാഹചര്യം അതിജീവിക്കുന്നതില്‍ ബിസിനസുകൾ, പ്രത്യേകിച്ച് സ്വകാര്യ സ്ഥാപനങ്ങൾ മികവ് പുലർത്തുന്നുണ്ട്. 

അതിനാൽ ഈ സാഹചര്യത്തില്‍ മൊറട്ടോറിയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Covid 19: Will the country go to the lockdown and declare a moratorium again?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds