കോവിഡ് വാക്സിനേഷന് കോവിൻ പോർട്ടൽ വഴിയും (https://www.cowin.gov.in) ആരോഗ്യസേതു ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം.
2022 ജനുവരി 1 ന് 60 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവർക്കും 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗബാധിതർക്കും കോവിഡ് വാക്സിനേഷൻ മാർച്ച് 1 മുതൽ വാക്സിനേഷൻ ലഭിക്കുന്നതിനായി www.cowin.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
രജിസ്‌ട്രേഷൻസമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയൽ കാർഡിലുള്ള അടിസ്ഥാനവിവരങ്ങൾ എന്നിവ നൽകണം. മൊബൈൽനമ്പറിന്റെ കൃത്യത ഉറപ്പാക്കാൻ ഒറ്റത്തവണ പാസ്‌വേഡ് അയച്ച് പരിശോധന നടത്തും.
രജിസ്‌ട്രേഷൻസമയത്ത് വാക്സിനേഷൻ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകൾ ലഭ്യമായ തീയതിയും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകൾ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം.
വാക്സിനേഷൻ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റെയും രേഖകളിൽ മാറ്റംവരുത്താനും ഒഴിവാക്കാനും കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 മുതൽ 59 വരെയാണെങ്കിൽ എന്തെങ്കിലും അസുഖമുണ്ടോയെന്നു വ്യക്തമാക്കണം.
സർക്കാർ ആശുപത്രികളിൽ നേരിട്ടെത്തി രജിസ്ട്രർ ചെയ്ത് വാക്സിനേഷൻ സ്വീകരിക്കുവാനുള്ള സൗകര്യം ലഭ്യമാണ്. സ്വകാര്യ ആശുപത്രികളിൽ ഇതിനുള്ള സൗകര്യം ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷം ലഭ്യമാക്കുന്നതാണ്.
രജിസ്ട്രേഷൻ ചെയ്യുന്ന സമയത്ത് ലഭ്യമാകുന്ന വാക്സിനേഷൻ കേന്ദ്രവും വാക്സിനേഷൻ എടുക്കാനുള്ള
തീയതിയും അപ്പോൾ തന്നെ തെരഞ്ഞെടുക്കാവുന്നതാണ്. 45 നും 59 നും ഇടയിൽ പ്രായമുള്ളവർ വാക്സിനേഷനായി വാക്സിൻ കേന്ദ്രത്തിൽ എത്തുമ്പോൾ രോഗാവസ്ഥയെക്കുറിച്ച് ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് കാണിക്കണം (20 രോഗാവസ്ഥകൾ നിശ്ചയിച്ചിട്ടുണ്ട് ).
രജിസ്‌ട്രേഷൻ പൂർത്തിയായാൽ രജിസ്‌ട്രേഷൻ സ്ലിപ്പ് അല്ലെങ്കിൽ ടോക്കൺ ലഭിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.
വാക്സിനെടുക്കാൻ എത്തുമ്പോൾ ആധാർകാർഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകളും സ്വീകരിക്കും.മൊബൈൽ നമ്പർ, ആധാർ അല്ലെങ്കിൽ മറ്റേതെങ്കിലും ഫോട്ടോ പതിപ്പിച്ച അംഗീകൃത തിരിച്ചറിയൽ രേഖയുടെ നമ്പർ എന്നിവ രജിസ്ട്രേഷനായി നൽകണം.
ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് രജിസ്റ്റർ ചെയ്യാം.
സർക്കാർ ആശുപത്രികളിൽ നിന്നും വാക്സിൻ സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ഒരു ഡോസിന് 250 രൂപ നൽകണം.
കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സി.ജി.എച്ച്.എസ്. ആശുപത്രികൾ, സർക്കാർ നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികൾ, പൊതു കെട്ടിടങ്ങൾ എന്നിവ വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും.
45 മുതൽ 59 വയസ്സ് വരെയുള്ളവരാണെങ്കിൽ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യാം
വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രികൾ, സി.ജി.എച്ച്.എസ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവയുടെ വിവരങ്ങൾ, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, മറ്റ് വിശദ വിവരങ്ങൾ എന്നിവയ്ക്കായി താഴെ പറയുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക.
www.dhskerala.gov.in, www.arogyakeralam.gov.in, www.sha.kerala.gov.in
Share your comments