തിരുവനന്തപുരം: പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ്, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ കര്‍ഷകര്‍ ജൂലൈ 31 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. തിരുവനന്തപുരം ജില്ലയില്‍ വാഴയും മരിച്ചീനിയുമാണ് പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വരുന്നത്. കാലാവസ്ഥാ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ എന്നിവയും പയര്‍, പടവലം, പാവല്‍, കുമ്പളം, മത്തന്‍, വെള്ളരി, വെണ്ട, പച്ചമുളക് എന്നീ പച്ചക്കറികളും ഉള്‍പ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: 50,000 രൂപ മുതൽ വിള ഇൻഷുറൻസുമായി കേരള സർക്കാർ - crop insurance
പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ബ്ലോക്ക്/പഞ്ചായത്ത് അടിസ്ഥാനമാക്കി വിളവിനുള്ള നഷ്ടത്തിനും വെള്ളക്കെട്ട്, ആലിപ്പഴമഴ, ഉരുള്‍പൊട്ടല്‍, ഇടിമിന്നലിനെ തുടര്‍ന്നുണ്ടാകുന്ന തീപിടിത്തം, മേഘവിസ്ഫോടനം എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങള്‍ക്കും നഷ്ടപരിഹാരം ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: വിള ഇൻഷുറൻസ് പദ്ധതി
കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അതാത് പഞ്ചായത്തുമായി ബന്ധപ്പെട്ട കാലാവസ്ഥാ നിലയത്തില്‍ ഇന്‍ഷുറന്‍സ് കാലയളവില്‍ രേഖപ്പെടുത്തുന്ന കാലാവസ്ഥാ ഡേറ്റ അനുസരിച്ചാകും നഷ്ടപരിഹാരം. വെള്ളപ്പൊക്കം, കാറ്റ്, ഉരുള്‍പ്പൊട്ടല്‍ എന്നിവ മൂലമുള്ള വ്യക്തിഗത വിളനാശങ്ങള്‍ക്കും നഷ്ടപരിഹാരം കിട്ടും. വാഴകൃഷിയ്ക്ക് തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വാഴയ്ക്ക് ഇണങ്ങി കൃഷി ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓരോ വിളയുടെയും ഇന്‍ഷുറന്‍സ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും. കര്‍ഷകര്‍ക്ക് ഓണ്‍ലൈനായും (www.pmfby.gov.in) ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ വഴിയും ഇന്‍ഷുറന്‍സ് പ്രതിനിധികള്‍ വഴിയും പദ്ധതിയില്‍ ചേരാം. വിളകള്‍ക്ക് വായ്പയെടുത്ത കര്‍ഷകരെ നിര്‍ദിഷ്ട ബാങ്കുകള്‍ പദ്ധതിയില്‍ ചേര്‍ക്കണം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാര്‍, നികുതി ചീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പിയും സമര്‍പ്പിക്കണം. പാട്ടത്തിന് കൃഷി ചെയ്യുന്നവര്‍ പാട്ടക്കരാറിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവനുമായോ അഗ്രികള്‍ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ റീജിയണല്‍ ഓഫീസുമായോ 1800-425-7064 എന്ന ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0471 2334493.
Share your comments