ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത, ഈ തീയതികളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾകടലിൽ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലുമായി നാളെയോടെ ( ഫെബ്രുവരി 27) ചക്രവാതചുഴി ( cyclonic circulation ) രൂപപ്പെടാനും തുടർന്ന് ശക്തി പ്രാപിച്ചു തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും ശ്രീലങ്ക ഭാഗത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ബംഗാൾ ഉൾകടലിൽ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലുമായി ഇന്നോടെ ചക്രവാതചുഴി ( cyclonic circulation ) രൂപപ്പെടാനും തുടർന്ന് ശക്തി പ്രാപിച്ചു തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും ശ്രീലങ്ക ഭാഗത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മാർച്ച് 2,3 തീയതികളിൽ തെക്കൻ കേരളത്തിൽ മഴ സാധ്യത
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
01-03-2022 മുതല് 02-03-2022 വരെ തെക്ക് പടിഞ്ഞാറന് - അതിനോട് ചേർന്നുള്ള തെക്ക് കിഴക്കന് ബംഗാള് ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറില് 40-50 കിലോ മീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോ മീറ്റര് വേഗത്തിലും ശക്തമായ കാറ്റ് വീശാന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
27-02-2022 മുതല് 28-02-2022 വരെ തെക്ക് - കിഴക്ക് ബംഗാള് ഉള്ക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് ആന്ഡമാന് കടലിലും മണിക്കൂറില് 40-50 കിലോ മീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോ മീറ്റര് വേഗത്തിലും ശക്തമായ കാറ്റ് വീശാന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
01-03-2022 നു തെക്ക് പടിഞ്ഞാറന് - തെക്ക് കിഴക്കന് ബംഗാള് ഉൾക്കടലിൽ മണിക്കൂറില് 40-50 കിലോ മീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോ മീറ്റര് വേഗത്തിലും ശക്തമായ കാറ്റ് വീശാന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മേല്പ്പറഞ്ഞ തിയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല
Share your comments