അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്കുകിഴക്കൻ ബംഗ്ലാദേശിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴി കേരളത്തിൻറെ പടിഞ്ഞാറൻ തീരത്ത് സജീവമായി തുടരുന്നതിനാൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ സജീവമായിരിക്കും. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ മഴയുടെ തോത് ഉയർന്ന അളവിൽ ആയിരിക്കും. സാധാരണ ലഭ്യമാകുന്ന മഴയുടെ അളവ് കണക്കിലെടുക്കുമ്പോൾ ഈ മാസം താരതമ്യേന കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തമിഴ്നാട് തീരത്ത് രൂപംകൊള്ളുന്ന ചക്രവാത ചുഴിയും, ഒഡീഷ തീരത്ത് രൂപപ്പെടുന്ന ന്യൂനമർദവും കേരളത്തിൽ മഴയുടെ അളവ് വർധിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ
11-08-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ്
14-08-2021: എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Share your comments