1. News

വരുന്നു ന്യൂനമർദ്ദവും ചക്രവാത ചുഴിയും

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്കുകിഴക്കൻ ബംഗ്ലാദേശിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴി കേരളത്തിൻറെ പടിഞ്ഞാറൻ തീരത്ത് സജീവമായി തുടരുന്നതിനാൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ സജീവമായിരിക്കും. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ മഴയുടെ തോത് ഉയർന്ന അളവിൽ ആയിരിക്കും. സാധാരണ ലഭ്യമാകുന്ന മഴയുടെ അളവ് കണക്കിലെടുക്കുമ്പോൾ ഈ മാസം താരതമ്യേന കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Priyanka Menon
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്കുകിഴക്കൻ ബംഗ്ലാദേശിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴി കേരളത്തിൻറെ പടിഞ്ഞാറൻ തീരത്ത് സജീവമായി തുടരുന്നതിനാൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ സജീവമായിരിക്കും. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ മഴയുടെ തോത് ഉയർന്ന അളവിൽ ആയിരിക്കും. സാധാരണ ലഭ്യമാകുന്ന മഴയുടെ അളവ് കണക്കിലെടുക്കുമ്പോൾ ഈ മാസം താരതമ്യേന കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തമിഴ്നാട് തീരത്ത് രൂപംകൊള്ളുന്ന ചക്രവാത ചുഴിയും, ഒഡീഷ തീരത്ത് രൂപപ്പെടുന്ന ന്യൂനമർദവും കേരളത്തിൽ മഴയുടെ അളവ് വർധിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ

11-08-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ്

14-08-2021: എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രത നിർദേശം(Special caution)

11-08-2021 മുതൽ 14-08-2021 വരെ: തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ
സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
English Summary: daily weather update 11/08/2021

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds