കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. എറണാകുളം, മലപ്പുറം, തൃശ്ശൂർ ജില്ലയിലെ മലയോര പ്രദേശങ്ങൾ, പാലക്കാട് എന്നിവിടങ്ങളിൽ മഴയുടെ തോത് വർദ്ധിക്കും. ഇന്നു മുതൽ ഞായറാഴ്ച വരെ കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ റിപ്പോർട്ടുകൾ. ഞായറാഴ്ച ഇടിയോടുകൂടിയ ശക്തമായ മഴ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്തേക്കാം.
ഇന്ന് അന്തരീക്ഷം പൂർണ്ണമായും മേഘാവൃതമായി കാണാൻ ഇടയുണ്ട്. ഈ സമയങ്ങളിൽ ഇടിമിന്നൽ സാധ്യതയുള്ളതുകൊണ്ട് കുട്ടികളെ ടെറസിലും മറ്റും കളിക്കാൻ വിടാതിരിക്കുക.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 3 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം(Rain forecast for the next 3 days)
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fisherman caution)
05-09-2021 ന് കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
05-09-2021: കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽപറഞ്ഞ തീയ്യതികളിൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.
On 05-09-2021, the Central Meteorological Department said that fishing is not allowed off the coasts of Kerala and Lakshadweep.
Share your comments