ഈ മാസം പതിനഞ്ചാം തീയതി വരെ കേരളത്തിൽ മഴ സജീവമായി തുടരും. കേരളത്തിൻറെ കിഴക്കൻ മലയോര മേഖലയിൽ മഴ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. തമിഴ്നാട് തീരത്ത് രൂപപ്പെടാൻ സാധ്യതയുള്ള ചക്രവാത ചുഴിയും, ഒഡീഷ തീരത്ത് രൂപംകൊള്ളുന്ന ന്യൂനമർദവും കേരളത്തിന്റെ കാലാവസ്ഥയിൽ നിർണായകമാവും. നിലവിൽ ന്യൂനമർദ്ദം രൂപം കൊള്ളുന്ന കൃത്യമായ മേഖല യോ, കാറിന്റെ പാറ്റേണോ പ്രവചിക്കാൻ സാധിക്കില്ല.
എങ്കിലും സംസ്ഥാനത്ത് ആഗസ്റ്റ് 18 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. മധ്യകേരളത്തിലെ തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇടത്തരം മഴക്കും സാധ്യതയുണ്ട്. കൊല്ലം തിരുവനന്തപുരം ജില്ലകളിൽ താരതമ്യേന മഴ കുറവായിരിക്കും.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fisherman caution)
10-08-2021: തെക്ക്-പടിഞ്ഞാറൻ, മധ്യ- പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
10-08-2021:ഗൾഫ് ഓഫ് മാന്നാർ, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, ശ്രീലങ്കയുടെ തെക്ക്- കിഴക്കൻ തീരങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം
എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Share your comments