 
    ഗുജറാത്തിൽ നിന്നുള്ള 62 കാരിയായ ദൽസംഗ്ഭായ് ചൗധരി, ഈ പ്രായത്തിലും തന്‍റെ നിശ്ചയദാർഢ്യം കൊണ്ട് ഒരു കൊച്ചു സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുകയാണ്. എല്ലാവര്‍ക്കും പ്രചോദനവും ആത്മവിശ്വാസവും നല്‍ക്കുന്നതാണ് അവരുടെ കഥ
പാൽ വിൽക്കുന്നതിലൂടെ പണം സമ്പാദിക്കാന്‍ സാധിക്കും എന്നാല്‍ അതിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 62 കാരിയായ ദൽസംഗ്ഭായ് ചൗധരി.
കന്നുകാലികളുടെ ചെറിയ ഒരു ഡയറി ഫാം അവര്‍ സ്വന്തമായി ഉണ്ടാക്കി. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ആ ഗ്രാമത്തില്‍ ചെറിയ വിപ്ലവം തന്നെയാണ് ഈ 62കാരി സൃഷ്ടിച്ചിരിക്കുന്നത്.
2020 ൽ 1.10 കോടി രൂപയുടെ പാൽ ആണ് അവര്‍ വിറ്റത്. ഇതിലൂടെ പ്രതിമാസം 3.50 ലക്ഷം രൂപ ലാഭം ഇവര്‍ ഉണ്ടാക്കുന്നു. ഈ മേഖലയില്‍ റെക്കോര്‍ഡ് തന്നെയാണ് അവര്‍ സൃഷ്ട്ടിച്ചിരിക്കുന്നത്. 2019 ൽ 87.95 ലക്ഷം രൂപ വിലവരുന്ന പാൽ അവർ വിറ്റു. ഇത് 2020 ആയപ്പോള്‍ ഇരട്ടിയായി മാറ്റി.
കഴിഞ്ഞ വർഷം ആണ് അവര്‍ വീട്ടില്‍ ചെറിയ ഒരു ഡയറി ഫാം ആരംഭിച്ചത്. ഇപ്പോൾ 80 ഓളം എരുമകളും 45 പശുക്കളും ഇവിടെ ഉണ്ട്. പല ഗ്രാമങ്ങളിൽ നിന്നുള്ളവര്‍ പാലിനായി ഇവിടെ എത്തുന്നുണ്ട്
തനിക്ക് നാല് ആൺമക്കളുണ്ടെങ്കിലും അവര്‍ എല്ലാവരും തന്നെക്കാളും കുറവാണ് ഒരോ വര്‍ഷവും സമ്പാദിക്കുന്നതെന്ന് 62 കാരി പറയുന്നു. അവർ നഗരങ്ങളിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. ഞാന്‍ ഇവിടെ ഫാം നടത്തുന്നു.
ഇന്ന് അവരെക്കാളും കൂടുതല്‍ തുക എനിക്ക് സമ്പാദിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഈ 62 കാരി പറയുന്നു. ഇന്ന് 15 ജോലിക്കാര്‍ ഈ ഫാമില്‍ ജോലി ചെയ്യുന്നുണ്ട്. പാൽ വിൽപ്പനയില്‍ കഴിവ് തെളിയിച്ച ഇവരെ തേടി അവാർഡുകളും എത്തിയിട്ടുണ്ട്.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments