1. News

ജില്ലാ ശുചിത്വമിഷൻ ഓഫീസുകളിൽ ഡെപ്യൂട്ടേഷൻ നിയമനം

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റൻറ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിൻറെ വിവിധ വകുപ്പുകളിൽ ജോലി നോക്കി വരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുളളവരുമായ ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

Meera Sandeep
ജില്ലാ ശുചിത്വമിഷൻ ഓഫീസുകളിൽ ഡെപ്യൂട്ടേഷൻ നിയമനം
ജില്ലാ ശുചിത്വമിഷൻ ഓഫീസുകളിൽ ഡെപ്യൂട്ടേഷൻ നിയമനം

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റൻറ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിൻറെ വിവിധ വകുപ്പുകളിൽ ജോലി നോക്കി വരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുളളവരുമായ ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/05/2023)

പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ അസിസ്റ്റൻറ് ജില്ലാ കോ-ഓർഡിനേറ്റർ (ഐ.ഇ.സി) ടെ ഓരോ ഒഴിവിലേക്കും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് എന്നീ  ജില്ലകളിൽ അസിസ്റ്റൻറ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെൻറ്) ൻറെ ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റൻറ് കോ-ഓർഡിനേറ്റർ (ഐഇസി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 39300-83000 ശമ്പള സ്കെയിലിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപന പ്രവർത്തന മേഖലയിൽ താത്പര്യമുളളവരുമായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ജേർണലിസത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം, ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കനിൽ ബിരുദം, MSW എന്നിവയിൽ ഏതെങ്കിലും യോഗ്യതയും ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണനയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഡിഎഫ്സിസിഐഎല്ലിലെ 535 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

വിദ്യാഭ്യാസ യോഗ്യത

അസിസ്റ്റൻറ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെൻറ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 43400-91200 ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാർ  സർവ്വീസിൽ ജോലിചെയ്യുന്നവരും സയൻസ്  വിഷയത്തിൽ ബിരുദം അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംങ് ഡിപ്ലോമ/ബിരുദം ഉള്ളവരും ആയിരിക്കണം. എഞ്ചിനീയറിംഗ് യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: സിമെറ്റിൽ പ്രിൻസിപ്പൽ തസ്‌തികളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

അവസാന തിയതി

താല്പര്യമുളളവർ കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുളള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ജൂൺ 15 ന്  വൈകീട്ട് 3 മണിക്ക് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്‌സ്, 4th ഫ്‌ലോർ, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമർപ്പിക്കണം. വിശദവിവരങ്ങൾ www.suchitwamission.org വെബ് സൈറ്റിൽ.

English Summary: Deputation vacancies in District Sanitation Mission Offices

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds