എറണാകുളം: ലോക്ഡൗൺ കാലത്ത് ജനങ്ങൾക്കാശ്വാസമായി കേന്ദ്രം അനുവദിച്ച 5 കിലോ സൗജന്യ അരി ഈ മാസം 20 ന് തിങ്കളാഴ്ച മുതൽ ലഭിച്ചു തുടങ്ങും. ഓരോ അംഗത്തിനും 5 കിലോ അരി വീതമാണുണ്ടാവുക എന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഈ മാസം 30 വരെയാണ് ഈ റേഷൻ വിതരണം ഉണ്ടാവുക.
കൂടാതെ കേരള സർക്കാർ നൽകുന്ന സൗജന്യ കിറ്റ് വിതരണവും ഈ മാസം 22 മുതൽ ആരംഭിക്കും. ലോക് ഡൗണിന്റെ യാത്രാ വിലക്കു മൂലം സ്വന്തം കാർഡുള്ള റേഷൻ കടയിൽ പോയി കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് താമസ സ്ഥലത്തിനടുത്തുള്ള കടയിൽ നിന്നും സൗജന്യ ക്കിറ്റ് വാങ്ങാം. അതിനായി വാർഡ് മെമ്പർ / കൗൺസിലർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം ഹാജരാക്കണം.
കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള സൗജന്യ റേഷൻ ഇനി പറയും പ്രകാരമാണ് ലഭിക്കുക.
എ.എ.വൈ വിഭാഗത്തിന് (മഞ്ഞക്കാർഡ്) ഈ മാസം 20,21 തിയതികളിൽ. പി.എച്ച് എച്ച് വിഭാഗത്തിന് ( പിങ്ക് കാർഡ് ) ഈ മാസം 22 മുതൽ 30 വരെയും സൗജന്യ റേഷൻ ലഭിക്കും.
പിങ്ക് കാർഡ് കാരുടെ തിരക്ക് നിയന്ത്രിക്കാനായി കാർഡ് നമ്പർ അനുസരിച്ച് ക്രമപ്പെടുത്തിയത് ഇപ്രകാരമാണ്.
22 ന് കാർഡ് നമ്പർ 1 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്
23 ന് കാർഡ് നമ്പർ 2 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്
24 ന് കാർഡ് നമ്പർ 3 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്
25 ന് കാർഡ് നമ്പർ 4 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്
26 ന് കാർഡ് നമ്പർ 5 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്
27 ന് കാർഡ് നമ്പർ 6 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്
28 ന് കാർഡ് നമ്പർ 7 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്
29 ന് കാർഡ് നമ്പർ 8 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്
30 ന് കാർഡ് നമ്പർ 9 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്
Share your comments