റബ്ബര്‍ നടീല്‍വസ്തുക്കള്‍ വിതരണത്തിന്
റബ്ബര്‍ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ നഴ്‌സറികളില്‍നിന്ന് നടീല്‍ വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍ നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, ആര്‍ആര്‍ഐഐ 430, ആര്‍ആര്‍ഐഐ 414, ആര്‍ആര്‍ഐഐ 417, ആര്‍ആര്‍ഐഐ 422 എന്നിവയുടെ കപ്പുതൈകള്‍, കൂടത്തൈകള്‍, ഒട്ടുതൈക്കുറ്റികള്‍, ഒട്ടുകമ്പുകള്‍ എന്നിവയാണ് വിതരണത്തിന് തയ്യാറായത്.
തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജിയണല്‍ ഓഫീസിലോ നഴ്‌സറിയിലോ അപേക്ഷിക്കണം. അപേക്ഷാഫോറം ബോര്‍ഡിന്റെ ഓഫീസുകളില്‍ ലഭ്യമാണ്. www.rubberboard.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായോ (0481-2576622) സെന്‍ട്രല്‍ നഴ്‌സറിയുമായോ (8848880279) ബന്ധപ്പെടാം.
റബ്ബർ കൃഷിയിൽ മികച്ച നേട്ടം നേടാൻ കൃഷിയിടത്തിൽ ചെയ്യേണ്ടത് ഇതൊക്കെ
റബ്ബര്‍ പാലിന്റെ ഉണക്കത്തൂക്ക നിര്‍ണയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍ഐആര്‍ടി) റബ്ബര്‍ പാലിന്റെ ഉണക്കത്തൂക്കം (DRC) നിര്‍ണയിക്കുന്നതില്‍ ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തും. കോട്ടയത്ത് എന്‍ഐആര്‍ടിയില്‍ വെച്ച് മാര്‍ച്ച് 09 മുതല്‍ 11 വരെയുള്ള തീയതികളില്‍ നടക്കുന്ന കോഴ്‌സില്‍ പ്ലസ് ടുവിനോ ബിരുദത്തിനോ രസതന്ത്രം ഒരു വിഷയമായി പഠിച്ചവര്‍ക്ക് ചേരാം. താല്‍പര്യമുള്ളവര്‍ക്ക് https://bit.ly/3feCcVj എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0481- 2353127, 7306464582 എന്നീ ഫോണ്‍ നമ്പറുകളിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.
Share your comments