ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടേയും ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരസംഗമം അടൂര്‍ മാര്‍ത്തോമ യൂത്ത് സെന്ററില്‍ ഈ മാസം ഏഴ്, എട്ട് തീയതികളില്‍ നടക്കും. ഏഴിന് രാവിലെ എട്ടിന് മേലൂട് ക്ഷീര സംഘം പ്രസിഡന്റ് എ.പി. ജയന്‍ പതാക ഉയര്‍ത്തും. മേലൂട് എസ്.എം. ലോഡ്ജ് പരിസരത്ത് കന്നുകാലി പ്രദര്‍ശനം നടക്കും. 8.30ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിക്കും. മൃഗചികിത്സ ക്യാമ്പ് ഡോ. ഗിരീഷ് കൃഷ്ണന്‍, ഡോ. അജിരാജ് എന്നിവര്‍ നയിക്കും. തുടര്‍ന്ന് നടക്കുന്ന ഡയറി ക്വിസ് ഷാജു ചന്ദ്രന്‍, ആര്‍.ജി. ജയകുമാര്‍, സജി പി. വിജയന്‍, ആര്‍. ഒബി, എസ്. പ്രീത എന്നിവര്‍ നയിക്കും.
ക്ഷീരകർഷകന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്ന കിടിലം പദ്ധതികൾ
മാര്‍ച്ച് എട്ടിന് രാവിലെ 9.30ന് ക്ഷീരവികസന സെമിനാര്‍ നടക്കും. ലാഭകരമായ പാല്‍ ഉത്പാദനത്തിന് ശാസ്ത്രീയ പശു പരിപാലനവും നൂതന തീറ്റവിള കൃഷി രീതികളും എന്ന വിഷയം ഉണ്ണിക്കൃഷ്ണപിള്ള, എബിന്‍ മാത്യു എന്നിവര്‍ അവതരിപ്പിക്കും.
രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനം ക്ഷീരവികസന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. മികച്ച വ്യക്തിത്വങ്ങളെ ആദരിക്കലും അവാര്‍ഡ് വിതരണവും സമ്മാനദാനവും നടക്കും. തുടര്‍ന്ന് കര്‍ഷക മുഖാമുഖം നടക്കും.
കുടംപുളി കൃഷി രീതികളും ഔഷധ പ്രയോഗങ്ങളും
The district dairy meet will be held at Adoor Marthoma Youth Center on the 7th and 8th of this month under the auspices of the Dairy Development Department and Dairy Co-operative Societies. Dairy Group President A.P. Jayan will hoist the flag. A cattle show will be held at the Melood S.M. Lodge premises. Parakode Block Panchayat President R. Tulsidharan Pillai will officiate the inauguration at 8.30 am. Veterinary Camp Dr. Gireesh Krishnan, Dr. Ajiraj will lead the meet. The following Diary Quiz will be conducted by Shaju Chandran, RG. Jayakumar, Saji P. Vijayan, R. Obi, S. Preetha will lead.
Share your comments