ജില്ലയില്‍ കോവിഡിന്റെ രണ്ടാംഘട്ട രോഗ വ്യാപനം രൂക്ഷമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 'അതിഥി കണ്‍ട്രോള്‍റൂം' ജില്ലാ ലേബര്‍ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ക്കുണ്ടാവുന്ന എല്ലാവിധ ആശങ്കകള്‍ ദൂരീകരിക്കുന്നതിനും, കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, കോവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയ എല്ലാവിധസംശയ നിവാരണത്തിനും പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കുമായി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ പരിഹാര നിര്‍ദ്ദേശങ്ങള്‍ കോള്‍ സെന്ററിലൂടെ ലഭ്യമാക്കുന്നതാണ്. കോള്‍ സെന്റര്‍ ഫോണ്‍ നമ്പര്‍: 04936 203905, 8547655276
ഇതിനോടകം വിവരങ്ങള്‍ നല്‍കാത്ത എല്ലാ തൊഴിലുടമകളും കോണ്‍ട്രാക്ടര്‍മാരും വാടക കെട്ടിട ഉടമസ്ഥരും അവരുടെ കീഴിലുള്ള അതിഥി തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡ് സഹിതമുള്ളവിവരങ്ങള്‍ നേരിട്ട് അതാത് താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നേരിട്ടോ വാട്‌സ് ആപ്പിലൂടെയൊ ഇ-മെയില്‍ മുഖേനയോ അടിയന്തിരമായി അറിയിക്കേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ കെ.സുരേഷ് അറിയിച്ചു.
As the second outbreak of Kovid disease spread in the district, a 'guest control room' was set up at the district labor office for out-of-state workers. In the context of Kovid-19, the Control Room can be contacted for any concerns raised by guest workers and for any queries and remedial suggestions such as Kovid Prevention and Registration for Kovid Vaccination. Solution suggestions in their own language will be made available to out-of-state workers through the call center. Call center phone number: 04936 203905, 8547655276
District Labor Officer K Suresh said that all the employers, contractors and tenants who have not already provided the information should immediately inform the Assistant Labor Offices in the respective talukas directly or through the WhatsApp or e-mail with the identity card of the guest workers under them.
തൊഴിലാളികളുടെ വിവരങ്ങള്‍ നല്‍കേണ്ട വാട്‌സ് ആപ്പ് നമ്പറും ഇ-മെയില്‍ വിലാസവും താലൂക്കടിസ്ഥാനത്തില്‍ മാനന്തവാടി- 9496877915- alomtdy@gmail.com, സുല്‍ത്താന്‍ബത്തേരി-9847285861-aloslbty@gmail.com, വൈത്തിരി-9605695074- alokalpetta@ gmail.com.
Share your comments