1. Livestock & Aqua

മൂല്യവര്‍ദ്ധനവിലൂടെ മത്സ്യകര്‍ഷകരുടെയും തൊഴിലാളികളുടെയും കയറ്റുമതിക്കാരുടെയും വരുമാനം ഇരട്ടിയാക്കാം

മത്സ്യസമ്പത്തിന്റെ കാര്യത്തില്‍ അനുഗ്രഹീതമാണ് ഇന്ത്യ. സമുദ്ര സമ്പത്തിനെപോലെ തന്നെ ഉള്‍നാടന്‍ മത്സ്യകൃഷിയും സജീവമാണ്. എന്നാല്‍ കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ ഗുണകരമാകണമെങ്കില്‍ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളായി അവയെ മാറ്റിയെടുക്കേണ്ടതുണ്ട്

Ajith Kumar V R
Courtesy-ESchwartz from pixabay
Courtesy-ESchwartz from pixabay

മത്സ്യസമ്പത്തിന്റെ കാര്യത്തില്‍ അനുഗ്രഹീതമാണ് ഇന്ത്യ. സമുദ്ര സമ്പത്തിനെപോലെ തന്നെ ഉള്‍നാടന്‍ മത്സ്യകൃഷിയും സജീവമാണ്. എന്നാല്‍ കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ ഗുണകരമാകണമെങ്കില്‍ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളായി അവയെ മാറ്റിയെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ കൂടുതല്‍ മത്സ്യങ്ങളും നേരിട്ട് ഉപയോഗിക്കുകയോ ഫ്രീസ് ചെയ്ത് ഉപയോഗിക്കുകയോ കയറ്റുമതി ചെയ്യുകയോ ആണ് ചെയ്യുന്നത്.

courtesy -en.wikipedia.org
courtesy -en.wikipedia.org

മത്സ്യ ഉത്പ്പാദനത്തിലെ വലിയ നേട്ടം അധികാരികളുടെ ശ്രദ്ധയില്‍ വേണ്ടത്ര എത്തിയിട്ടില്ല എന്നതാണ് സത്യം. ലോകത്തിലെ മത്സ്യഉത്പ്പാദക രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ നില്‍ക്കുന്നത്. 2001 ല്‍ 56 ലക്ഷം ടണ്ണായിരുന്ന മത്സ്യോത്പ്പാദനം 2019 ല്‍ 137 ലക്ഷം ടണ്ണായി ഉയര്‍ന്നു. ഈ കുതിപ്പിന് പ്രധാന കാരണം ഉള്‍നാടന്‍ മത്സ്യകൃഷിയാണ്. 28 ലക്ഷം ടണ്ണില്‍ നിന്നും 95 ലക്ഷം ടണ്ണായിട്ടാണ് ഇത് ഉയര്‍ന്നത്.സമുദ്രോത്പ്പന്നം 2019 ല്‍ 35.6 ലക്ഷം ടണ്ണായിരുന്നു.തമിഴ്‌നാട് ഒന്നാം സ്ഥാനത്തും ഗുജറാത്ത് രണ്ടാമതും കേരളം മൂന്നാമതും എത്തി. കയറ്റുമതിയിലും അതിശയകരമായ പുരോഗതിയുണ്ടായി. 2001 ല്‍ കയറ്റുമതി വരുമാനം 6400 കോടി രൂപ ആയിരുന്നത് 2019 ല്‍ 46500 കോടിയായിട്ടാണ്  ഉയര്‍ന്നത്.

Courtesy- english.mathrubhumi.com
Courtesy- english.mathrubhumi.com

ഉള്‍നാടന്‍ കൃഷിയില്‍ ആന്ധ്ര ഒന്നാമത്

ഉള്‍നാടന്‍ മത്സ്യക്കുതിപ്പില്‍ വലിയ സംഭാവന ചെയ്യുന്നത് ആന്ധ്രയാണ്. ആന്ധ്രപ്രദേശ് 2012 ല്‍ 16 ലക്ഷം ടണ്‍ ഉത്പ്പാദിപ്പിച്ച സ്ഥാനത്ത് 2018 ല്‍ 34 ലക്ഷം ടണ്ണായി ഉയര്‍ന്നു. അതായത് വാര്‍ഷിക വര്‍ദ്ധനവ് (Compound Annual Growth Rate-CAGR) 11.4% രേഖപ്പെടുത്തി. ദേശീയ CAGR 5.5 % ആയിരിക്കെയാണ് ഈ വലിയ നേട്ടം. ഈ കുതിപ്പിലൂടെയാണ് ഇന്ത്യയുടെ മീന്‍ കയറ്റുമതിയില്‍ 40% ലഭ്യമാക്കുന്ന സംസ്ഥാനമായി ആന്ധ്ര മാറിയത്.

Pradhan Manthri Mathsya Sampada Yojana - PMMSY

പ്രധാനമന്ത്രിയുടെ മത്സ്യ സമ്പാദ യോജന(Pradhan Mantri Matsya Sampada Yojana-PMMSY) ലക്ഷ്യമിടുന്നത് മത്സ്യകര്‍ഷകരുടെയും മത്സ്യത്തൊഴിലാളിയുടെയും വരുമാനം ഇരട്ടിയാക്കുക എന്നതാണ്. കയറ്റുമതി 2019 ലെ 46500 കോടിയില്‍ നിന്നും 2025 ല്‍ ഒരു ലക്ഷം കോടിയായി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. എന്നാല്‍ ഇത് നേടാന്‍ ഇപ്പോഴത്തെ വളര്‍ച്ച പര്യാപ്തമാണോ എന്നതാണ് സംശയം. 9% വാര്‍ഷിക വളര്‍ച്ച ലക്ഷ്യമിടുന്നിടത്ത് ഇപ്പോഴത്തെ വളര്‍ച്ച 7% മാത്രമാണ്. കയറ്റുമതി ലക്ഷ്യം 11.5% CAGR ആണ്, എന്നാല്‍ 2015 മുതല്‍ ഇത് 8.5% മാത്രമാണ്. കയറ്റുമതി മൂല്യവര്‍ദ്ധനവ് വെറും 2% മാത്രമാണ് എന്നതും ലക്ഷ്യത്തിലെത്താന്‍ തടസമാകുന്നു. കൂടുതല്‍ ഉത്പ്പാദനം കൂടുതല്‍ കയറ്റുമതി എന്ന ലക്ഷ്യം ഫലപ്രദമാകുമെന്നു കരുതാന്‍ വയ്യ. നമ്മുടെ ഫിഷറീസ് potential-ന്റെ 60% ഇപ്പോള്‍ ഉപയോഗിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ടുതന്നെ കയറ്റുമതിയുടെ അളവ് വര്‍ദ്ധിപ്പിക്കുക എന്നതിനേക്കാള്‍ processed മത്സ്യവും മൂല്യവര്‍ദ്ധിത മത്സ്യോത്പ്പന്നങ്ങളും തയ്യാറാക്കി കയറ്റുമതി ചെയ്യുക എന്നതാവണം target.

ചെമ്മീന്‍ കയറ്റുമതി -മൂല്യവര്‍ദ്ധനവ് അനിവാര്യം

സാമ്പത്തിക മൂല്യം കണക്കാക്കിയാല്‍ ഏറ്റവും വലിയ റവന്യൂ ലഭിക്കുന്നത് ചെമ്മീന്‍ (Shrimp ) കയറ്റുമതിയിലൂടെയാണ്. 70% തുകയും ചെമ്മീനാണ് കൊണ്ടുവരുന്നത്. 2019-20 ല്‍ 34000 കോടി രൂപയായിരുന്നു റവന്യൂ. എന്നാല്‍ ഇതില്‍ 30% മാത്രമാണ് മൂല്യവര്‍ദ്ധിത- processed ചെമ്മീന്‍. പച്ച ചെമ്മീന്‍ frozen ചെയ്ത് ചൈന,വിയറ്റ്‌നാം,തായ്‌ലന്റ്,ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് പൊതുവെ നമ്മള്‍ ചെയ്യുന്നത്. അവര്‍ ഇതിനെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളാക്കി 40-120 % വിലവര്‍ദ്ധനവില്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റി അയയ്ക്കുന്നു. ഇന്ത്യ വലിയൊരു വ്യവസായ മേഖലയെയാണ് ഇതിലൂടെ നഷ്ടപ്പെടുത്തുന്നത്. എന്നുമാത്രമല്ല, ഗ്രാമീണ സ്ത്രീകള്‍ക്ക് മികച്ച വരുമാനം ലഭിക്കുന്ന തൊഴിലും നഷ്ടമാവുകയാണ്. ഇത്തരം മൂല്യവര്‍ദ്ധിത മത്സ്യഉത്പ്പന്ന യൂണിറ്റുകള്‍ ആരംഭിക്കുക വഴി 50% മുതല്‍ 100% വരെ തൊഴില്‍ വര്‍ദ്ധനവ് ഈ രംഗത്ത് വരുത്താന്‍ കഴിയും. തൊഴിലാളികളുടെ ശമ്പളത്തിലും 80-100% വര്‍ദ്ധനവിന് ഇതിലൂടെ വഴി തെളിയും. ഇതിനായി തൊഴിലാളികളെ പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്. മൂല്യവര്‍ദ്ധിത ഉത്പ്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സഹായത്തോടെ അന്തരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നല്‍കുകയാണ് അനിവാര്യം.

കേന്ദ്ര നേതൃത്വം അനിവാര്യം

മൂല്യവര്‍ദ്ധിത ഉത്പ്പന്ന നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് production linked incentives നല്‍കുന്നത് വഴി അത് യഥാര്‍ത്ഥ വ്യവസായങ്ങള്‍ക്കു തന്നെ ലഭിക്കുന്നു എന്ന് ഉറപ്പാക്കാനും കഴിയും. ഏറ്റവും മികച്ചതും സുതാര്യവും വേഗതയേറിയതുമായ സംവിധാനങ്ങളും കുറഞ്ഞ സര്‍ക്കാര്‍ ഇടപെടലുകളുമാണ് ഇതിന് ആവശ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിവിധ ഏജന്‍സികളും ഏകമനസോടെ പ്രവര്‍ത്തിച്ചാല്‍ , 2025 ലെ ടാര്‍ജറ്റില്‍ വേഗം എത്തിച്ചേരാന്‍ കഴിയും. അതിനാവശ്യമായ പൊതുസംവിധാനം ഒരുക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്.

By value addition, the income of fish farmers, workers and exporters can be doubled
 
India is blessed with abundance of fishes. Inland fisheries is as active as marine resources. But farmers, business firms and workers are not properly benefitted out of it. To get benefit ,the sector has to come forward with value addition packages. Presently ,most of the fishes are used raw or exported as frozen fish .
 
The fact is that the huge gains in fish production has gone unnoticed by the authorities. India is the second largest producer of fish in the world. Fish production increased from 56 lakh tonnes in 2001 to 137 lakh tonnes in 2019. The main reason for this jump is inland fisheries. It has increased from 28 lakh tonnes to 95 lakh tonnes. The seafood production in 2019 was 35.6 lakh tonnes. There was also a remarkable improvement in exports. Export earnings increased from Rs 6,400 crore in 2001 to Rs 46,500 crore in 2019.
 
Andhra Pradesh is a major contributor to inland fisheries. AP produced 34 lakh tonnes in 2018 as against 16 lakh tonnes in 2012 .That means,the Compound Annual Growth Rate (CAGR) of AP is 11.4%. This is a huge achievement since the national CAGR is 5.5%. With this leap, Andhra Pradesh became the largest exporter of inland fish , that comes to 40% of the total.
 
The Pradhan Mantri Matsya Sampada Yojana (PMMSY) aims to double the income of fish farmers and fishermen. It also aims to increase exports from Rs 46,500 crore in 2019 to Rs 1 lakh crore by 2025. But it is doubtful whether the current growth is sufficient to achieve this. While the annual growth target is 9%, the current growth is only 7%. The export target is 11.5% CAGR, but since 2015 it has been only 8.5%. The fact that the export increase of value added products is only 2% ,that itself is an impediment to achieving the target. The goal of more production and more exports of raw fishes cannot be assumed to be effective. The truth is that 60% of our fisheries potential is now being used. Therefore, the target should be to produce and export processed fish and value added fish products rather than increase the volume of exports.
 
Shrimp exports are the largest source of revenue in terms of economic value. Shrimp brings in 70% of the export revenue. In 2019-20, the revenue was Rs 34,000 crore. But only 30% of this is value-added processed shrimp. We usually freeze fresh shrimp and export it to China, Vietnam, Thailand and Indonesia. They in turn make value-added products and export it to the US and Europe at 40-120% price increase. India is losing a huge industrial sector of value addition. Moreover, rural women are losing their well-paying jobs. Starting such value added fish production units can increase employment in this sector by 50% to 100%. This will pave the way for 80-100% increase in the wages of the workers. It is imperative that workers be trained for this. We have to give international standard training with the help of organizations working in the field of value added products.
 
Providing production linked incentives to companies engaged in value-added product manufacturing can also ensure that it reaches the real industries. It requires better, more transparent, faster systems and less government intervention. If the Central and State Governments and the various agencies work together, the target of 2025 can be achieved . Central Government should initiate such a process at the earliest coordinating the administration,business and the farm sector. 

മാംസഭുക്കുകള്‍ പ്രകൃതി നാശനം ത്വരിതപ്പെടുത്തുന്നുവോ ?

English Summary: A coordinated effort needed to double the income of fisherfolk , labourers and exporters

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds