കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സംസ്കരണ മന്ത്രാലയം ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി സംസ്ഥാന കേന്ദ്ര ഭരണ പ്രദേശ സർക്കാരുകളുമായി സഹകരിച്ച് സൂക്ഷ്മ ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭങ്ങളുടെ ഉന്നമനത്തിനായി സാമ്പത്തിക, സാങ്കേതിക, ബിസിനസ്സ് പിന്തുണ നൽകുന്നതിനുവേണ്ടി പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ വ്യവസായ ഉന്നമന പദ്ധതി (പിഎംഎഫ്എംഇ) രൂപീകരിച്ചിട്ടുണ്ട്.
2020-21 മുതൽ 2024-25 വരെ യുള്ള അഞ്ച് വർഷകാലയളവിൽ 10,000 കോടി രൂപ ഈ പദ്ധതി വിഭാവനം ചെയ്യുന്നു. സ്കീമിന്റെ ചെലവ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ 60:40 എന്ന അനുപാതത്തിൽ പങ്കിടും. ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിനുള്ള നോഡൽ ഡിപ്പാർട്ട്മെന്റ് വ്യവസായ വകുപ്പും സംസ്ഥാന നോ ഡൽ ഏജൻസി കെബിപ്പുമാണ്.
അസംസ്കൃത വസ്തുക്കളുടെ സംഭരണം, പൊതു സേവനങ്ങൾ, ഉൽപ്പന്നങ്ങളുടെ വിപണനം എന്നിവയുടെ പ്രയോജനം ലഭിക്കുന്നതിനായി ഈ പദ്ധതി ഒരു ജില്ല ഒരു ഉൽപ്പന്നം (ഒഡിഒപി) എന്ന സമീപനം സ്വീകരിക്കുന്നു. ഈ പദ്ധതി യുടെ നേട്ടങ്ങൾ ലഭ്യമാക്കുന്നതിനായി കേരളത്തിലെ 14 ഉൽപ്പന്നങ്ങൾ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
നം. ജില്ല, ഉയർന്ന റാങ്കിലുള്ള ഉൽപ്പന്നം
1. തിരുവനന്തപുരം-മരച്ചീനി
2. കൊല്ലം- മരച്ചീനിയും മറ്റ് കിഴങ്ങ് വർഗ്ഗ ഉൽപ്പന്നങ്ങൾ
3. പത്തനംതിട്ട- ചക്ക
4. ആലപ്പുഴ -നെല്ല്/അരി ഉൽപ്പന്നങ്ങൾ
5. കോട്ടയം- കൈതചക്ക
6. ഇടുക്കി -സുഗന്ധവ്യഞ്ജനങ്ങൾ
7. എറണാകുളം- കൈതചക്ക
8. തൃശ്ശൂർ -അരി ഉൽപ്പന്നങ്ങൾ
9. പാലക്കാട് -വാഴപ്പഴം
10. മലപ്പുറം- നാളികേര അധിഷ്ഠിത ഉൽപ്പന്നങ്ങൾ
11. കോഴിക്കോട്- നാളികേര ഉൽപ്പന്നങ്ങൾ
12. വയനാട് -പാലും പാൽ ഉൽപ്പന്നങ്ങളും
13. കണ്ണൂർ -വെളിച്ചെണ്ണ
14. കാസർഗോഡ് -മസൽസ് (ഒരിനം മുത്തുചിപ്പി)
Share your comments