<
  1. News

ഇനിയും അറിഞ്ഞില്ലേ കൃഷിഭവൻ നൽകുന്ന ഇത്തരം സേവനങ്ങളെക്കുറിച്ച്..

വിത്തും തൈയും വിവിധ വളങ്ങളും ലഭ്യമാക്കൽ, മണ്ണുപരിശോധന, സൗജന്യ വൈദ്യുതി കണക്ഷൻ, അനുമതി രേഖ, തെങ്ങിന് വളം നൽകൽ, തെങ്ങ് വെട്ടിമാറ്റാൻ സബ്സിഡി, സബ്സിഡിനിരക്കിൽ വിവിധ വളങ്ങൾ കുമ്മായം, തൈകൾ എന്നിവ ലഭ്യമാക്കൽ, പമ്പ് സെറ്റ് അനുവദിക്കാൻ ബ്ലോക്ക്തല സഹായം തുടങ്ങിയ ധാരാളം കാര്യങ്ങൾ ഇന്ന് കൃഷിഭവൻ വഴി ലഭ്യമാകുന്നുണ്ട്.

Priyanka Menon
കൃഷിഭവൻ നൽകുന്ന ഇത്തരം സേവനങ്ങളെക്കുറിച്ച്
കൃഷിഭവൻ നൽകുന്ന ഇത്തരം സേവനങ്ങളെക്കുറിച്ച്

വിത്തും തൈയും വിവിധ വളങ്ങളും ലഭ്യമാക്കൽ, മണ്ണുപരിശോധന, സൗജന്യ വൈദ്യുതി കണക്ഷൻ, അനുമതി രേഖ, തെങ്ങിന് വളം നൽകൽ, തെങ്ങ് വെട്ടിമാറ്റാൻ സബ്സിഡി, സബ്സിഡിനിരക്കിൽ വിവിധ വളങ്ങൾ കുമ്മായം, തൈകൾ എന്നിവ ലഭ്യമാക്കൽ, പമ്പ് സെറ്റ് അനുവദിക്കാൻ ബ്ലോക്ക്തല സഹായം തുടങ്ങിയ ധാരാളം കാര്യങ്ങൾ ഇന്ന് കൃഷിഭവൻ വഴി ലഭ്യമാകുന്നുണ്ട്.

പച്ചക്കറി കൃഷിക്ക് കൂലിച്ചെലവ്

സ്കൂൾ കൃഷിയിടത്തിനു 10 സെന്റിന് 5000, തരിശുനിലം പച്ചക്കറി കൃഷിക്ക് ഹെക്ടറിന് കൃഷിക്കാർക്ക് 25000, സ്ഥലം ഉടമയ്ക്ക് 5000, ഹൈബ്രിഡ് വിത്ത് ഉപയോഗിച്ചുള്ള കൃഷിക്ക് ഹെക്ടറിന് ഇരുപതിനായിരം രൂപ, ടിഷ്യുകൾച്ചർ വാഴ ഹെക്ടറിന് 37, 500 രൂപ, തരിശു നിലത്തിൽ കൃഷിയിറക്കിൽ 25000 രൂപ, പ്രകൃതിക്ഷോഭം മൂലം കൃഷി നാശത്തിനുള്ള നഷ്ടം ചെലവ്, കുഴൽ കിണർ കുഴിക്കാൻ 25000 രൂപ, കുളം നവീകരണത്തിന് പതിനഞ്ചായിരം രൂപ, കുളം കുഴിക്കാൻ ക്യൂബിക് മീറ്ററിന് 62.50 രൂപ സഹായം.

ലൈസൻസ്, പെൻഷനുകൾ

രാസവളം കീടനാശിനി എന്നിവ സൂക്ഷിക്കാനും, വിൽപ്പന നടത്താനും ലൈസൻസ് നൽകലും പുതുക്കലും, കാർഷികോപകരണങ്ങൾ വാടകയ്ക്ക് നൽകൽ, കാർഷിക പെൻഷൻ എന്നിവയുടെ അപേക്ഷകൾ, സംഭരണത്തിനുള്ള സർട്ടിഫിക്കറ്റ്, കർഷകർക്ക് പച്ചക്കറികൃഷി മറ്റു കൃഷികൾ എന്നിവയിൽ പരിശീലനം, നിർദേശം എന്നിവ നൽകൽ എന്നിങ്ങനെ ധാരാളം സേവനങ്ങൾ ഇന്ന് കൃഷിഭവൻ വഴി നൽകിവരുന്നുണ്ട്. ഭൂമി തരം മാറ്റാനുള്ള അന്വേഷണവും തീർപ്പാക്കലും ഇപ്പോൾ കൃഷിഭവൻ മുഖേനയാണ്.

വിള ഇൻഷുറൻസ്

സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ വിള ഇൻഷുറൻസ് ഫസൽ ബീമാ യോജന പ്രകാരം ഉള്ള അപേക്ഷകൾ സ്വീകരിക്കൽ,പ്രീമിയം വാങ്ങൽ, കർഷകസമാൻ, കർഷക രക്ഷാ ഇൻഷുറൻസ്, പ്രാദേശിക കർഷക സമിതികളും തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് അവയിൽ നടപടി സ്വീകരിക്കൽ, അന്വേഷിച്ച് റിപ്പോർട്ട് നൽകൽ, മണ്ണെണ്ണ പെർമിറ്റിനുള്ള ശുപാർശ ചെയ്യൽ തുടങ്ങിയവയും കൃഷി ഭവന്റെ ചുമതലയിൽ ഉൾപ്പെടുന്നു.

Krishi Bhavan today provides seeds, seedlings, various fertilizers, soil testing, free electricity connection, permit, coconut fertilizer, subsidy for coconut clearing, supply of various fertilizers, lime and seedlings at subsidized rates, and block level assistance for pump sets.

പരിശീലന പരിപാടികൾ

വിവിധ കാർഷിക പ്രക്രിയകളിൽ പരിശീലനം സംഘടിപ്പിക്കൽ, കൃഷിയിടം സന്ദർശിച്ച് കൃഷിക്ക് വേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുക, പരിപാലന രീതികൾ, രോഗബാധ നിയന്ത്രണ മാർഗങ്ങൾ, വിവിധ കീടനാശിനികൾ രാസവളങ്ങൾ എന്നിവ പ്രയോഗിക്കാൻ ഉള്ള നിർദ്ദേശങ്ങൾ തുടങ്ങിയവയും കൃഷിഭവൻ വഴി നൽകുന്നു.

English Summary: Do you still not know about such services provided by Krishi Bhavan

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds