സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പുതു വഴികള്‍ തേടുന്നവര്‍ക്കായി കഴുതപ്പാൽ സോപ്പ്. കഴുതയുടെ പാലില്‍ നിര്‍മ്മിച്ച ഓര്‍ഗാനിക് സോപ്പാണ് ഇപ്പോള്‍ വിപണിയിലെ താരം. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഓര്‍ഗാനികോ' എന്ന സ്റ്റാര്‍ട്ടപ്പാണ് കഴുതപ്പാല്‍ സോപ്പ് നിർമ്മാണത്തിന് പിന്നിൽ.
2000 രൂപയാണ് ഒരു ലിറ്റര്‍ കഴുതപ്പാലിൻ്റെ വില. അതുകൊണ്ടുതന്നെ 100 ഗ്രാം സോപ്പിന് 499 രൂപയാണ് വില. വില കൂടുതലെങ്കിലും ആവശ്യക്കാരേറെയാണ്. പ്രായം കുറച്ച് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ കഴിയുന്ന കഴുതപ്പാല്‍ സോപ്പിന് നിരവധി ഔഷധ ഗുണങ്ങളുണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. 2017ല്‍ സോളാപൂരിലാണ് സോപ്പ് ആദ്യമായി നിര്‍മ്മിച്ചത്. എന്നാല്‍ സോപ്പിന് ആവശ്യക്കാരെറെയും തമിഴ്നാട്, കര്‍ണാടക സംസ്ഥാനക്കാരാണ്. കഴുതപ്പാല്‍ മോയിസ്ചറൈസറും ഫേസ്‌വാഷും ഉടന്‍ വിപണിയിലെത്തിക്കാനിരിക്കുകയാണ് 'ഓര്‍ഗാനികോ' സ്റ്റാര്‍ട്ടപ്.
Share your comments