കേന്ദ്ര സർക്കാരിന് താഴെ പ്രവർത്തിക്കുന്ന ഡി.ആർ.ഡി.ഒ യിൽ അപ്രന്റീസുകളുടെ നിയമനം നടത്തുന്നു. സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സിലാണ് അപ്രന്റീസുകളുടെ ഒഴിവുകളുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഡി.ആർ.ഡി.ഒയുടെ ഔദ്യോഗിക വെബ്സൈറ്റായ drdo.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകളുടെ വിശദാംശങ്ങൾ
34 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒരു വർഷം ദൈർഘ്യമുള്ളതാണ് ഗ്രാജ്വേറ്റ്/ ഡിപ്ലോമ അപ്രന്റീസ് ട്രെയിനിംഗ്.
ഗ്രാജ്വേറ്റ് അപ്രന്റീസ്ഷിപ്പ് ട്രെയിനി- 33 ഒഴിവുകൾ
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രിന്റീസ് ട്രെയിനി- 1 ഒഴിവ്
സൈനിക സ്കൂളിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ യോഗ്യത
-
ഗ്രാജ്വേറ്റ് അപ്രന്റീസ്ഷിപ്പ് ട്രെയിനി
ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിങ്ങിലുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
-
ടെക്നീഷ്യൻ അപ്രന്റീസ് ട്രെയിനി
എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമയാണ് അപേക്ഷിക്കാനുള്ള യോഗ്യത.
യോഗ്യത പരീക്ഷയിൽ ലഭിച്ചിട്ടുള്ള മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ഡി.ആർ.ഡി.ഒയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അവസാന തീയതി
അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 10 ആണ്.
Share your comments