
ഡിആർഡിഒയിലെ (DRDO) 630 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സയന്റിസ്റ്റ്, എഞ്ചിനീയർ എന്നി തസ്തികകളിലാണ് ഒഴിവുകൾ. എൻജിനീയറിങ് ബിരുദക്കാർക്കും സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റുകൾക്കും അപേക്ഷിക്കാം. https://rac.gov.in, https://drdo.gov.in, https://ada.gov.in, www.dst.gov.in എന്നീ വെബ്സൈറ്റുകളിൽ വിശദമായ വിജ്ഞാപനം കാണാം. നിലവിൽ ഗേറ്റ് സ്കോർ ഉള്ളവർക്കാണ് അവസരം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/07/2022)
ഒഴിവുകളുടെ വിശദവിവരങ്ങൾ
ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ) - 579
ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡി.എസ്.ടി) - 8
ഏറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിൽ (എ.ഡി.എ) - 43
എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
ബന്ധപ്പെട്ട വാർത്തകൾ: നോർത്ത് സെൻട്രൽ റെയിൽവേയിലെ ആയിരത്തിലധികം അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
വിദ്യാഭ്യാസ യോഗ്യത
സയൻസ് വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മെറ്റീരിയൽ സയൻസ്, അറ്റ്മോസ്ഫിയറിക് സയൻസ്, മൈക്രോബയോളജി, ബയോ കെമിസ്ട്രി ഡിസിപ്ലിനുകളിലാണ് ഒഴിവുകൾ. ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദവും ഗേറ്റ് സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം. എൻജിനീയറിങ് വിഭാഗത്തിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്/മെറ്റലർജിക്കൽ, കെമിക്കൽ എൻജിനീയറിങ്, ഏറോനോട്ടിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, നേവൽ ആർക്കിടെക്ചർ, എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിങ് ഡിസിപ്ലിനുകളിലാണ് ഒഴിവുകൾ.
ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐയിൽ പ്രൊജക്ട് അസോസിയേറ്റ് ഒഴിവ്
എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം, റേറ്റ് സ്കോർ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ 22നാണ് തെരഞ്ഞെടുപ്പ് പരീക്ഷ. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾ എന്നിവർക്ക് ഫീസില്ല. ഡി.ആർ.ഡി.ഒ-28, ഡി.എസ്.ടി-35 വയസ്സ്, എ.ഡി.എ-30 വയസ്സ്, എന്നിങ്ങനെയാണ് പ്രായപരിധി. അർഹരായവർക്ക് നിയമപ്രകാരമായ ഇളവുണ്ട്.
Share your comments