എല്ലാ കർഷകരും അവരുടെ പൂർണ്ണവിവരങ്ങൾ അതാതു കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണ്ടണം. രണ്ടു വർഷം മുമ്പ് ആരംഭിച്ചിരുന്നെങ്കിലും ഇനിയും രജിസ്റ്റുർ ചെയ്യാത്ത കർഷകർ നിരവധിയാണ്. ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, ആധാർകാർഡ് കോപ്പി, നികുതി രസീത് തിരിച്ചറിയൽ കാർഡ് കോപ്പി, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് കർഷകരജിസ്ട്രേഷന് കൃഷിഭവനിൽ സമർപ്പിക്കേണ്ടത്. രജിസ്റ്റർ ചെയ്ത കർഷകർക്കു മാത്രമേ ഭാവിയിൽ കാർഷിക ആനുകൂല്യങ്ങൾ ലഭിക്കുകയുളളൂ.
തുളളിനന സംവിധാനത്തിന് ധനസഹായം വർഷംതോറും ഭൂഗർഭജല നിരപ്പ് താഴ്ന്നു പോകുന്ന അവസ്ഥയാണിന്ന്. ഓരോ വർഷവും വേനലിന്റെ കാഠിന്യവും വർദ്ധിച്ചു വരുന്നു. കൃഷി ആവശ്യത്തിനാണ് ഭൂരിഭാഗം ജലവും ഉപയോഗിച്ചുവരുന്നത്. ഈ സ്ഥിതി തുടർന്നാൽ കടുത്ത് പ്രതിസന്ധിയായിരിക്കും സംസ്ഥാനം വരും വർഷങ്ങളിൽ നേരിടേണ്ടി വരിക. ജലസംരക്ഷണവും ശാസ്ത്രീയമായ വിനിയോഗവുമാണ് ചെറുത്തുനിൽപ്പിനുളള ഏകപോംവഴി. ഓരോതുളളി ജലവും വിലപ്പെട്ടതാണ്.
ഓരോ ചെടിക്കും നൽകേണ്ട ജലത്തിന്റെ അളവ് കൃത്യമായി കണക്കാക്കി തുള്ളികളായി ചുവട്ടിൽ എത്തിക്കുന്ന സംവിധാനമാണ് ഡ്യൂപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന സംവിധാനം. നിലവിൽ ഈ പദ്ധതിക്ക് സർക്കാർ പരമാവധി പ്രോത്സാഹനം നൽകുന്നുണ്ട്. പ്രത്യേക ധനസഹായവും ഇതിന് ഏർപ്പെടുത്തിയിട്ടുണ്ട്. പി.എം.കെ.എസ്.വൈ (പ്രധാൻമന്ത്രി കൃഷി സിംചായ് യോജന) ഫണ്ട്, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മുഖേന പദ്ധതി നടത്തിപ്പിന് ധനസഹായം നൽകും.
വിവിധ കൃഷികൾക്ക് തുളളിനന സംവിധാനം ഏർപ്പെടുത്തുന്നതിനാവശ്യമായ യൂണിറ്റ് നിരക്ക് ചുവടെ ചേർക്കുന്നു. ചെറുകിട നാമമാത്ര കർഷകർക്ക് യൂണിറ്റ് ചെലവിന്റെ 55 ശതമാനമാണ് ധനസഹായമായി ലഭിക്കും.മറ്റു കർഷകർക്ക് 45 ശതമാനവും. പദ്ധതി നടപ്പിലാക്കാനും ധനസഹായത്തിനും കൃഷിഭവനുമായി ബന്ധപ്പെടണം.
Share your comments