
ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ അപ്രന്റീസ് ഒഴിവുകളിൽ നിയമനം നടത്തുന്നു. യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ rrcecr.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നവംബർ 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 2206 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
50 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടി പത്താം ക്ലാസ്സും, നിശ്ചിത ട്രേഡിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഐ.ടി.ഐയുമുള്ളവർക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്. 15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. പത്താം ക്ലാസിലെയും ഐ.ടി.ഐയിലെയും മാർക്കുകൾ കണക്കിലെടുത്ത് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
271 തസ്തികകളിലെ 3261 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
Share your comments