കാപ്പിയും ചായയുമൊക്കെ കുടിച്ച ശേഷം കപ്പുകള്‍ വലിച്ചെറിയുന്നവരാണ് പലരും. പരിസ്ഥിതിയെ കുറിച്ചും ചുറ്റുപാടിനെ കുറിച്ചുമെല്ലാം ചിന്തിക്കുന്നവരും പലപ്പോഴും ഇത് മറക്കാറാണ് പതിവ്. എന്നാല്‍ പാനീയങ്ങള്‍ കുടിച്ച ശേഷം കഴിച്ച് വിശപ്പ് മാറ്റാവുന്ന ഭക്ഷ്യയോഗ്യമായ കപ്പുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഹൈദരാബാദിലെ ഒരു സ്വകാര്യ കമ്പനി.കാപ്പിയോ, ചയയോ ജ്യൂസുകളോ, അങ്ങനെ തണുപ്പുള്ളതും ചൂടുള്ളതുമായ എന്തു പാനിയവും ഈ കപ്പിൽ കുടിക്കാം. ശേഷം കപ്പും തിന്നാം.
ഈറ്റ് കാപ്പി എന്നാണ് ധാന്യങ്ങൾകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ കപ്പിന് കമ്പനി നൽകിയിരിക്കുന്ന പേര്. ഇത് പ്രകൃതിയ്ക്കും മനുഷ്യനും ദോഷകരമാകുന്ന ഉല്‍പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈറ്റ് കപ്പ് പുറത്തിറക്കിയതെന്ന് കമ്പനി പറയുന്നത്.എത്ര ചൂടുള്ളതും തണുത്തതുമായ ഉത്പന്നങ്ങളെയും കപ്പിന് താങ്ങാനാകും കുതിരാതെ മൊരിഞ്ഞ രീതിയില്‍ തന്നെ കപ്പുകള്‍ ഭക്ഷിക്കാം. കൃത്രിമ കോട്ടിംഗ് ഉപയോഗിക്കാത്തതിനാല്‍ പാനീയത്തിന്റെ രുചിയില്‍ വ്യത്യാസം വരുകയോ ആരോഗ്യത്തിന് ഹാനീകരമാകുകയോ ചെയ്യില്ലെന്നാണ് കമ്പനിയുടെ അവകാശ വാദം.
കാപ്പിയും ചായയുമൊക്കെ കുടിച്ച ശേഷം കപ്പുകള്‍ വലിച്ചെറിയുന്നവരാണ് പലരും. പരിസ്ഥിതിയെ കുറിച്ചും ചുറ്റുപാടിനെ കുറിച്ചുമെല്ലാം ചിന്തിക്കുന്നവരും പലപ്പോഴും ഇത് മറക്കാറാണ് പതിവ്. എന്നാല്‍ പാനീയങ്ങള്‍ കുടിച്ച ശേഷം കഴിച്ച് വിശപ്പ് മാറ്റാവുന്ന ഭക്ഷ്യയോഗ്യമായ കപ്പുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഹൈദരാബാദിലെ ഒരു സ്വകാര്യ കമ്പനി...കാപ്പിയോ, ചയയോ ജ്യൂസുകളോ, അങ്ങനെ തണുപ്പുള്ളതും ചൂടുള്ളതുമായ എന്തു പാനിയവും ഈ കപ്പിൽ കുടിക്കാം. ശേഷം കപ്പും തിന്നാം.
ഈറ്റ് കപ്പ്' എന്നാണ് ധാന്യങ്ങൾകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ കപ്പിന് കമ്പനി നൽകിയിരിക്കുന്ന പേര്. ഇത് പ്രകൃതിയ്ക്കും മനുഷ്യനും ദോഷകരമാകുന്ന ഉല്‍പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈറ്റ് കപ്പ് പുറത്തിറക്കിയതെന്ന് കമ്പനി പറയുന്നത്.എത്ര ചൂടുള്ളതും തണുത്തതുമായ ഉത്പന്നങ്ങളെയും കപ്പിന് താങ്ങാനാകും കുതിരാതെ മൊരിഞ്ഞ രീതിയില്‍ തന്നെ കപ്പുകള്‍ ഭക്ഷിക്കാം. കൃത്രിമ കോട്ടിംഗ് ഉപയോഗിക്കാത്തതിനാല്‍ പാനീയത്തിന്റെ രുചിയില്‍ വ്യത്യാസം വരുകയോ ആരോഗ്യത്തിന് ഹാനീകരമാകുകയോ ചെയ്യില്ലെന്നാണ് കമ്പനിയുടെ അവകാശ വാദം.
Share your comments