തൃശൂര് ജില്ലയിലെ എടവിലങ്ങ് പഞ്ചായത്തിലെ എല്ലാ വീടുകളിലും അടുക്കളതോട്ടമെന്ന ലക്ഷ്യവുമായി മുന്നേറുകയാണ് 'തളിര്' കൂട്ടായ്മ. ഓരോ വീട്ടിലും അടുക്കളതോട്ടം നിര്മ്മിച്ച് അതിലെ വിളകള് പ്രതിഫലം വാങ്ങാതെ പരസ്പരം കൈമാറികൊണ്ട് കൂടുതല് വീടുകളിലേക്ക് കൃഷിയെ വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം. പഞ്ചായത്തിലെ പതിനൊന്നാം വാര്ഡില് മൂന്ന് വര്ഷം മുമ്പാണ് വാര്ഡ് മെമ്പറുടെ നേതൃത്വത്തില് കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്. വാര്‍ഡിലെ 95 ശതമാനം വീടുകളിലും പച്ചക്കറി തോട്ടങ്ങളായിക്കഴിഞ്ഞു. കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് മൂന്ന് ഘട്ടങ്ങളിലായി നടീല്‍ വസ്തുക്കളും വിതരണം ചെയ്തു. വെണ്ട, തക്കാളി, വഴുതന, മത്തന്‍, കുമ്പളം, ചീര, ചുരക്ക, പടവലം, മുളക് തുടങ്ങിയവയാണ് കൂടുതല്‍ കൃഷി ചെയ്തത്.
ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മഞ്ഞള്‍ കൃഷിയ്ക്കും തുടക്കം കുറിച്ചു. ആദ്യ മഞ്ഞള്‍ നടീല്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു. എടവിലങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി തങ്കപ്പന്‍, വാര്‍ഡ് മെമ്പര്‍ സുമാവത്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments