ലൈഫ് പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ വാര്‍ഡ്തല സംവിധാനമൊരുക്കും.
തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍ കൈയെടുത്ത് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ വാര്‍ഡുതലത്തില്‍ പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കണമെന്നാണ് നിര്‍ദേശം.
ആഗസ്ത് ഒന്നു മുതല്‍ 14 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട സമയം.
ലൈഫ് പദ്ധതിയിൽ ഗുണഭോക്ത പട്ടികയിൽ നിന്ന് വിട്ടുപോയ അർഹരായ ഭവനരഹിതർ ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കൾക്ക് ആഗസ്റ്റ് 14 വരെ അതാത് പഞ്ചായത്തുകളിൽ അപേക്ഷിക്കാം.
വരുമാന സർട്ടിഫിക്കറ്റ്, ഭൂമിയില്ല എന്നുള്ള സാക്ഷ്യപത്രം, പട്ടിക വിഭാഗത്തിലുള്ളവർക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ലൈഫ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.
Eligible homeless and landless beneficiaries who have been left out of the list of beneficiaries under the LIFE scheme can apply till August 14 in the respective panchayats.
Income Certificate, Landlessness Certificate and Caste Certificate for Scheduled Castes should be submitted with the Life Application.
ഒരു വർഷംഒരു ലക്ഷം കുടുംബങ്ങൾക്ക് കൂടി മൂന്നാം ഘട്ടത്തിൻറെ ഭാഗമായി വീട് നൽകും. ലൈഫ് മിഷൻ 2017 കുടുംബശ്രീ മുഖേന നടത്തിയ സർവേയിലൂടെ തയ്യാറാക്കിയ ഗുണഭോക്ത പട്ടികയിൽ ഉൾപ്പെടാത്തവരും 2020 ജൂലൈ ഒന്നിന് മുമ്പ് റേഷൻ കാർഡ് ലഭിച്ച അർഹരായ ഗുണഭോക്താക്കളുടെ പുതിയ പട്ടികയാണ് തയ്യാറാക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ ഓഫീസുകളില്‍ തിരക്കു കൂട്ടേണ്ട അവസ്ഥ ഗുണഭോക്താക്കള്‍ക്ക് ഉണ്ടാകില്ല. അപേക്ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും. പൂര്‍ണമായും സോഫ്റ്റ്‌വെയർ അധിഷ്ഠിത സംവിധാനത്തിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്നതിന് വാര്‍ഡുതലത്തില്‍ ഒന്നോ അതിലധികമോ സഹായകേന്ദ്രങ്ങള്‍ ഒരുക്കാം.
അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കമ്പ്യൂട്ടര്‍ സൗകര്യമുള്ള ക്ലബ്ബുകള്‍ സ്ഥാപനങ്ങള്‍ എന്നിവ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാം. അര്‍ഹതാ മാനദണ്ഡങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തി മാത്രം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ വേണ്ട സൗകര്യം ഒരുക്കും.
സഹായ കേന്ദ്രങ്ങള്‍ കുറവുള്ള ഇടങ്ങളില്‍ ഓരോ വാര്‍ഡിനും വ്യത്യസ്ത ദിവസങ്ങള്‍ നല്‍കി അപേക്ഷകരുടെ തിരക്ക് കുറക്കാനുള്ള നടപടി സ്വീകരിക്കണം. അര്‍ഹരായവരുടെ അവസരം നഷ്ടമാകുന്നില്ല എന്നുറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഒരു സാഹചര്യത്തിലും അപേക്ഷകള്‍ നേരിട്ടു വാങ്ങാന്‍ പാടുള്ളതല്ല.
ലഭിച്ച അപേക്ഷകളുടെ പട്ടിക ആഗസ്ത് 17 ന് തദ്ദേശ സ്ഥാപനതലത്തില്‍ പ്രസിദ്ധീകരിക്കണം. സൂക്ഷ്മ പരിശോധനയ്ക്കായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഫീല്‍ഡ് പരിശോധന ആഗസ്ത് 21 നകം നടത്തി ഓണ്‍ലൈനായി പരിശോധന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം. സെപ്തംബര്‍ 30ഓടെ അംഗീകരിച്ച ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും
അനുബന്ധ വാർത്തകൾ
പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതി ഇനി മുതൽ അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ കൊടുക്കാം
Share your comments