ലോകത്ത് ഏറ്റവുമധികം ഏഷ്യൻ ആനകളെ കാണുന്നത് കേരളമുൾപ്പെടുന്ന വനമേഖലയിൽ. ഏഷ്യൻ ആനകളുടെ ‘ഹോട്സ്‌പോട്ട്’ ആയി കേന്ദ്ര വനംമന്ത്രാലയം അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് നാഗർഹോളെ-ബന്ദിപ്പൂർ-വയനാട്-സത്യമംഗലം-മുതുമല വനമേഖലയാണ്.
The forest area of Kerala is the largest place asian elephant is found in the world. A recent study by the Union Forest Ministry found that the Nagarhole-Bandipur-Wayanad-Satyamangalam-Muthumala forest area is the hotspot of Asian elephants.
തമിഴ്‌നാട്-കേരളം-കർണാടക സംസ്ഥാനങ്ങളിലായി വിഭജിച്ചു കിടക്കുന്നുണ്ടെങ്കിലും തുടർവനങ്ങളാണ് ഈ മേഖല. 6000-7000 ആനകൾ ഈ മേഖലയിൽമാത്രം വിഹരിക്കുന്നതായാണ് കണക്ക്.
പശ്ചിമഘട്ടത്തിൽ
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻഭാഗത്തായിരുന്നു 2010-ൽ നടത്തിയ പഠനത്തിൽ കാട്ടാനകൾ ഏറ്റവുമധികം ഉണ്ടെന്ന് കണ്ടെത്തിയത്.
എന്നാൽ, 2018-19ൽ നടന്ന പഠനത്തിൽ പശ്ചിമഘട്ടത്തിന്റെ വടക്കുഭാഗത്തും ആനകളുടെ വലിയസാന്നിധ്യം കണ്ടെത്തി. കൃഷിയിടങ്ങൾക്ക് സമീപമുള്ള കാടുകളിൽ സ്ഥിരമായി വാസമുറപ്പിച്ച ആനക്കൂട്ടങ്ങളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പശ്ചിമഘട്ടത്തിൽമാത്രം 14,000-16,000 ആനകളുണ്ടെന്നാണ് കണക്ക്. പശ്ചിമഘട്ടം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആനകളുള്ളത് അസം, അരുണാചൽപ്രദേശ്, മേഘാലയ സംസ്ഥാനങ്ങളിലാണ്. ഇവിടെ 10,000 ആനകൾ ഉണ്ടെന്നാണ് പുതിയ കണക്ക്.
Share your comments