<
  1. News

എമര്‍ജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി പദ്ധതി - സംരംഭങ്ങൾക്ക് ഈടില്ലാതെ ധനസഹായം

സര്‍ക്കാരിൻെറ എമര്‍ജൻസി ക്രെഡിറ്റ് ലൈൻ പദ്ധതി പ്രകാരം സംരംഭകര്‍ക്ക് ധനസഹായത്തിന് അപേക്ഷ നൽകാൻ കൂടുതൽ സമയം. പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ മുപ്പത് വരെയായിരിക്കും. കൊവിഡ് സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതിയുടെ കാലാവധി സര്‍ക്കാര്‍ നീട്ടി നൽകുകയായിരുന്നു.

Meera Sandeep
Emergency Credit Line Guarantee Scheme (ECLGS) - Financing Assistance to Small scale Businessmen
Emergency Credit Line Guarantee Scheme (ECLGS) - Financing Assistance to Small scale Businessmen

സര്‍ക്കാരിൻെറ എമര്‍ജൻസി ക്രെഡിറ്റ് ലൈൻ പദ്ധതി പ്രകാരം സംരംഭകര്‍ക്ക് ധനസഹായത്തിന് അപേക്ഷ നൽകാൻ കൂടുതൽ സമയം. പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ മുപ്പത് വരെയായിരിക്കും. 

കൊവിഡ് സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതിയുടെ കാലാവധി സര്‍ക്കാര്‍ നീട്ടി നൽകുകയായിരുന്നു. കൊവിഡ് സാമ്പത്തിക പ്രതിസന്ധി ബിസിനസിനെ ബാധിച്ചെങ്കിൽ ബിസിനസ് വിപുലീകരണത്തിനായും തുക വിനിയോഗിക്കാം. ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് പ്രകാരമാണ് പദ്ധതി നടപ്പാക്കിയത്. കൊവിഡും ലോക്ഡൗണും മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം

പദ്ധതിയെ കുറിച്ച്

നിലവിൽ വായ്പകൾ ഉള്ള സംരംഭകര്‍ക്ക് പദ്ധതി പ്രകാരം നിലവിലെ ബാങ്ക് വായ്പയില്‍ നിന്ന് അധിക തുക ലോൺ ലഭിക്കും. 2020 ഫെബ്രുവരി 29 വരെ നിലവില്‍ ബാധ്യതയുളള തുകയുടെ 20 ശതമാനം വരെയാണ് എമര്‍ജന്‍സി ക്രഡിറ്റായി ഈടില്ലാതെ വായ്പ ലഭിക്കുന്നത്. പരമാവധി 9.25 ശതമാനം പലിശ നിരക്കില്‍ ആണ് ലോൺ നല്‍കുക. വായ്പാ ബാധ്യത നിലനില്‍ക്കുന്ന അതത് ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തം 50 കോടി രൂപവരെ ലോണുള്ളവര്‍ക്ക് സഹായം ലഭിക്കും.

വായ്പാ തിരിച്ചടവിന് മോറട്ടോറിയം

ഇസിഎൽജിഎസ് പദ്ധതിക്ക് കീഴിൽ സഹായം ലഭിയ്ക്കുന്നതിന് കുടിശ്ശിക 50 കോടി രൂപ കവിയരുത് എന്നതുപോലെ മൊത്തം വിറ്റുവരവ് 250 കോടി രൂപ കവിയരുത് എന്നതാണ് മറ്റൊരു നിബന്ധന. നാലു വര്‍ഷമാണ് ലോൺ തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി. ആദ്യ ഒരു വര്‍ഷം തിരിച്ചടവിന് മോറട്ടോറിയം ലഭിയ്ക്കും. പദ്ധതിക്ക് കീഴിൽ ടേം ലോണുകളാണ് അനുവദിക്കുക. ബിസിനസ് വിപുലീകരിക്കാൻ തുക വിനിയോഗിക്കാം. 

അൺ സെക്യൂര്‍ഡ് ലോണുകൾക്ക് 14 ശതമാനം വരെ പലിശ ഈടാക്കും.പദ്ധതിക്ക് കീഴിൽ പ്രോസസിങ് ഫീസോ, പ്രീപെയ്മെൻറ് നിരക്കുകളോ ഈടാക്കില്ല

English Summary: Emergency Credit Line Guarantee Scheme (ECLGS) - Financing Assistance to Small scale Businessmen

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds