ഇടപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കടമക്കുടി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സ്ഥലം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് സന്ദര്‍ശിച്ചു. വാര്‍ഡ് 2, 13 എന്നിവിടങ്ങിലെ തൊഴിലിടങ്ങളിലാണ് കളക്ടര്‍ സന്ദര്‍ശനം നടത്തിയത്.
ബന്ധപ്പെട്ട വാർത്തകൾ: ദേവികുളങ്ങരയിലെ തൊഴിലുറപ്പ് കൂട്ടായ്മയില്‍ ഇടവിളയുടെ സമൃദ്ധി
മുറിക്കല്‍ പ്രദേശത്തെ കയര്‍ ഭൂവസ്ത്രം ധരിക്കല്‍ പ്രവര്‍ത്തിയുടെ പുരോഗതിയും വിലയിരുത്തി. ചരിയംതുരുത്തില്‍ മത്സ്യത്തൊഴിലാളിയായ മേരി വര്‍ഗീസിന്റെ ചിറ സംരക്ഷണ പ്രവര്‍ത്തിയിലും സന്ദര്‍ശനം നടത്തി. കയര്‍ കോര്‍പ്പറേഷനുമായി സംയോജിച്ച് നടത്തുന്ന പ്രവര്‍ത്തിയില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചാണ് ചിറ ബലപ്പെടുത്തുന്നത്. 960 ചതുരശ്ര മീറ്റര്‍ കയര്‍ ഭൂവസ്ത്രം ഇതിനായി ഉപയോഗിക്കും. 758 തൊഴില്‍ ദിനങ്ങളാണ് ലഭ്യമാകുക. 15 തൊഴിലാളികളാണ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ലാഭം നേടാം മത്സ്യ കൃഷിയിൽ നിന്ന്
വാര്‍ഡ് പതിമൂന്നില്‍ കടമക്കുടി മുറിക്കലില്‍ കണ്ടല്‍ നടീല്‍ പ്രവര്‍ത്തികളും കളക്ടര്‍ സന്ദര്‍ശിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ നഴ്‌സറിയില്‍ ഉല്പാദിപ്പിച്ച 200 കണ്ടല്‍ തൈകളാണ് പഞ്ചായത്ത് ബണ്ടിന്റെ സമീപമുള്ള പെരിയാര്‍ തീരത്ത് നട്ടുപിടിപ്പിക്കുന്നത്. പെരിയാറിന്റെ തീരമായതിനാല്‍ മണ്ണൊലിപ്പ് തടയുന്നതിനും ബണ്ടിലെ മത്സ്യങ്ങളുടെ പ്രജനനം വര്‍ധിപ്പിക്കുന്നതിനും പഞ്ചായത്ത് ബണ്ടിന്റെ ചിറ സംരക്ഷണത്തിനും കണ്ടല്‍ ചെടികള്‍ സഹായകമാകുന്നുണ്ട്. 488 തൊഴില്‍ ദിനങ്ങളാണ് ആകെ ലഭ്യമാകുക. 13 തൊഴിലാളികളാണ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്.
ജെ.പി.സി ട്രീസ ജോസ്, കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് മേരി വിന്‍സന്റ്, ഇടപ്പളളി ബി.പി.ഒ ഗൗതമന്‍ ടി. സത്യപാല്‍, ജോയിന്റ് ബി.ഡി.ഒ എ.വി സന്തോഷ്, ബ്ലോക്ക് എ.ഇ ടാസ്‌ക്‌ളിന്‍ ജോര്‍ജ്, ഗ്രാമ പഞ്ചായത്ത് എ.ഇ നയന, ഓവര്‍സിയര്‍ രഞ്ജിത് എന്നിവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.
Share your comments